June 20, 2026

അൽ എത്തിഹാദ് സ്പോർട്സ് അക്കാദമി വയനാട്ടിലെ വിവിധ ക്ലബ്ബ്കളുമായി ചേർന്ന് സമ്മർ ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
IMG_20180320_124328
By ന്യൂസ് വയനാട് ബ്യൂറോ
അബുദാബി ആസ്ഥാനമായ അൽ എത്തിഹാദ് സ്പോർട്സ് അക്കാദമി വയനാട്ടിലെ വിവിധ ക്ലബ്ബ്കളുമായി ചേർന്ന്  സമ്മർ ഫുട്ബോൾ ക്യാമ്പ്  സംഘടിപ്പിക്കുന്നു. വയനാടിനു പുറമെ തമിഴ്‌നാട്ടിലെ എരുമാടും  സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് ജൂനിയർ ഐ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതാണ്. സമ്മർ ക്യാമ്പിന് 2 വിദേശ പരിശീലകരും , കേരളത്തിന് പുറത്തുനിന്നുള്ളവരും   , പ്രാദേശിക പരിശീലകരും നേതൃത്വം നൽകും.  2 മാസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ബേസിക് ടെക്‌നിക്, ടാക്ടിക്കൽ ആൻഡ് ടീം ബിൽഡിംഗ് എന്നിവ പരിശീലിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫുട്ബോൾ അക്കാദമി  ബത്തേരി 9847331075, 9961478541, ഫുട്ബോൾ ട്രെയിനിങ് സെന്റർ കൽപ്പറ്റ 9447109612,  മാനത്താവടി , നടവയൽ  8304087925 , മഹാത്മാ പഞ്ചാരക്കൊല്ലി , ലേബർ ക്ലബ് തേറ്റമല 9747919189 , നോവ അരപ്പറ്റ 8157989568, 9895307882, ലേബർ ക്ലബ് പെരിങ്കോട 9656820663, ഹിൽ ബ്ലൂം ക്ലബ് എരുമാട് 9747265175, 9489583176 , ഇൻ സൈറ്റ് ക്ലബ് പനമരം 9744300041 അപേക്ഷ ഫോമുകൾ www.wayanadfc.com എന്ന വെബ്സൈറ്റിലും ലഭിക്കുന്നതാണ്.  വാർത്ത സമ്മേളനത്തിൽ അൽ എത്തിഹാദ് സ്പോർട്സ് അക്കാദമി വയനാട് ഡയറക്ടർ ബിനു തോമസ്, ആസിഫ് ബത്തേരി , ടെക്നിക്കൽ ഡയറക്ടർ ഷഫീഖ് ഹസ്സൻ മഠത്തിൽ, യൂസഫ് പാലപ്പുറം തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *