July 14, 2026

വാരാമ്പറ്റ മഖാം ഉറൂസ് 22 മുതല്‍ 28 വരെ

0
IMG_20180320_124019
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വാരാമ്പറ്റ സയ്യിദ് അലി അക്ബര്‍ ദില്ലികോയ തങ്ങളുടെ പേരിലുള്ള മഖാം ഉറൂസ് 22 മുതല്‍ 28 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാരാമ്പറ്റ, ബപ്പനം, പന്തിപ്പൊയില്‍, തെങ്ങമുണ്ട, പാണ്ടംകോട്, കൊടഞ്ചേരി മഹല്ലുകളുടെ നേതൃത്വത്തിലാണ് ഉറൂസ് നടത്തുന്നത്. ഉറൂസിനോടനുബന്ധിച്ച് ആറു ദിവസങ്ങളില്‍ മതപ്രഭാഷണവും നടത്തും. നാളെ രാത്രി എട്ട് ഏഴു മണിക്ക് സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ഹൈദ്രൂസി മംഗലാപുരം ഉറൂസ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചികോയ തങ്ങള്‍ പ്രാര്‍ത്ഥന  നടത്തും. അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും
. 23ന് നൗഷാദ് ബാഖവി ചിറയിന്‍കിഴ്, 24ന് സിംസാറുല്‍ഹഖ് ഹുദവി, 25ന് സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 26ന് ഏഴു മണിക്ക് നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസിന്  ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 
28ന് രാവിലെ 11.30ന് മഖാം സിയാറത്ത്, മൗലീദ് പാരായണം, അന്നദാനം എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പി.എ ആലി ഹാജി, വര്‍ക്കിംഗ് ചെയര്‍മാന്‍ മജീദ് കണ്ണാടി, കണ്‍വീനര്‍ മുഹ്‌യദ്ദീന്‍കുട്ടി യമാനി, ട്രഷറര്‍ എ.സി പോക്കു, പബ്ലിസിറ്റി കണ്‍വീനര്‍ പി.ഒ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *