എടവക ഗ്രാമ പഞ്ചായത്ത് വിത്തുത്സവം വെള്ളിയാഴ്ച ദ്വാരകയിൽ
മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് വിത്തുത്സവം 23 ന് (വെള്ളിയാഴ്ച) ദ്വാരക ഗുരുകുലം കേളേജിൽ വെച്ച് നടത്തപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു
നാടൻ വിത്തും നാട്ടറിവും നാടിന്റെ നൻമക്ക് എന്ന മുദ്രാവാക്യവുമായി എടവക ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത് കാർഷിക ജൈവവൈവിവിധ്യ പ്രദർശനവും വിത്ത് കൈമാറ്റവും നടത്തപ്പെടും നാട്ടറിവ് ശിൽപശാലയും കർഷക സംവാദങ്ങളും നല്ല ഭക്ഷണം പാചക കളരിയും വിദ്യാത്ഥികളുടെ കലാപരിപാടികളും വിത്തുത്സവത്തിൽ സംഘടിപ്പിക്കും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി ഉൽഘാടനം ചെയ്യും
നല്ല ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാർഡും ജില്ലയിലെ മികച്ച ജൈവ പഞ്ചായത്തിനുള്ള അവാർഡും കരസ്ഥമാക്കിയ എടവക ഗ്രാമ പഞ്ചായത്തിൽ ഈ വർഷം ആറു മാസം ദൈർഘ്യമുള്ള ജൈവ കൃഷി പരിശീലന കോഴ്സ് സംഘടിപ്പിക്കും.
വയനാട്ടിലെ പാരമ്പര്യനെല്ലിനങ്ങളുടെ സംരക്ഷണവും ക്ലാരി ഫിക്കേഷനും ചെയ്യുന്നതോടൊപ്പം കർഷകർക്ക് ആവശ്യമുള്ള വിത്ത് പതിനൊന്ന് വിത്ത് അധികം തിരികെ നൽകണമെന്ന വ്യവസ്ഥയിൽ വിത്ത് കൈമാറ്റവും നടത്തപ്പെടും
എടവകയിൽ നാടൻ വിത്തിനങ്ങളുടെ ക്യഷിയിട ജനിതക സംഭരണികൾഫാം സ്കൂളുകൾ നടീൽ വസ്തുക്കളുടെ വിതരണം ബോധവൽക്കരണ പരിപാടികൾ നല്ല ഭക്ഷണ പാചക കളരി കാർഷിക ജൈവവൈവിധ്യ പ്രദർശനം തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ബിഎം സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ടെന്നും ഭരണ സമിതി അംഗങ്ങൾ പറഞ്ഞു. പത്ര സമ്മേള ന ത്തിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ വൈസ് പ്രസിഡണ്ട് നജ്മുദ്ദീൻ മൂടമ്പത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ ആമിന അവറാൻ ,ആഷാ മെജോ ,വിത്തുൽസവ കമ്മറ്റി അംഗങ്ങളായ പി .ജെ .മാനുവൽ, ഷാജൻ ജോസ് എന്നിവർ സംബന്ധിച്ചു





Leave a Reply