May 2, 2026

കലക്ടർ സമരപന്തലിലെത്തി: വടക്കനാട് സമരത്തിൽ ചർച്ച പരാജയം

0
IMG-20180321-WA0007
By ന്യൂസ് വയനാട് ബ്യൂറോ
വടക്കനാട്  ഗ്രാമവാസികൾ  ബത്തേരി വനം വകുപ്പ് ഓഫീസിനു മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തു തീർപ്പാക്കുന്നതിന് ജില്ലാ കലക്ടർ എസ്. സുഹാസും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ടി.ഉഷാകുമാരിയും സമരപന്തലിലെത്തി. 27-ന് തിരുവനന്തപുരത്ത് ചർച്ച നടത്താമെന്ന് അറിയിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. മന്ത്രിസഭാ തീരുമാനം അറിയാതെ സമരം അവസാനിപ്പിക്കില്ലന്ന് ഗ്രാമവാസികൾ പറഞ്ഞു. 

വടക്കനാട് ഗ്രാമവാസികൾ ബത്തേരി വൈൽഡ് ലൈഫ് വാർഡന്റ ഓഫീസിന് മുമ്പിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം  ദിവസത്തിലേക്ക് കടന്നു.സമരസമിതി ചെയർമാനും കൺവീനറും വയനാട് വൈൽഡ് ലൈഫ് വാർഡനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു..
വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ഡി .എഫ്. ഒ . ഓഫീസിനു മുമ്പിൽ നടക്കുന്ന നിരാഹാരസമരം നിരവധി  ദിവസം  പിന്നിടുമ്പോൾ നിരവധി ആളുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപന്തലിൽ എത്തിച്ചേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *