May 15, 2024

ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയും ഗ്രാൻമ പബ്ലിക്ക് ലൈബ്രറിയും ചേർന്ന് സ്റ്റീഫൻ ഹോക്കിംഗ് അനുസ്മരണവും സിനിമാപ്രദർശനവും നടത്തി.

0
Img 20180321 Wa0027
കൽപ്പറ്റ:
ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയും ഗ്രാൻമ പബ്ലിക്ക് ലൈബ്രറിയും ചേർന്ന് സ്റ്റീഫൻ ഹോക്കിംഗ് അനുസ്മരണവും സിനിമാപ്രദർശനവും നടത്തി. 
ശാസ്ത്രസാഹിത്യ പരീക്ഷത്ത് മുൻ ജില്ലാ പ്രസിഡണ്ടും മുതിർന്ന ശാസ്ത്ര പ്രചാരകനുമായ കെ പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ശാസ്ത്രജ്ഞനേക്കാളുപരി തന്നെ സ്പര്ശിച്ചത് സ്റ്റീഫന്‍ ഹോക്കിംഗ് എന്ന മനുഷ്യനായിരുന്നു എന്ന് ഹോക്കിങ്ങ് അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.  
മനുഷ്യസഹജമായ ശേഷികള്‍ ഓരോന്നോരോന്നായി തന്നെ വിട്ടുപോകുന്നത് പത്തുമുപ്പത് കൊല്ലം അദ്ദേഹം അനുഭവിച്ചറിഞ്ഞു. 
ഒരായുസ്സില്‍ ഇത്രയേറെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള മനുഷ്യര്‍ ആരെങ്കിലും ഉണ്ടാവുമോ? 
എന്നിട്ടും ആ മനുഷ്യന്‍ തോറ്റുകൊടുത്തില്ല. ചിന്തിച്ചു കൊണ്ടേയിരുന്നു. 
അതും പ്രപഞ്ചത്തിന്റെ ഉല്പ്ത്തിയേക്കുറിച്ച്, അതിന്റെ ഘടനയേക്കുറിച്ച്. അക്ഷരങ്ങള്‍ ഓരോന്നോരോന്നായി പെറുക്കികൂട്ടി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. ലോകത്തെല്ലായിടത്തും സഞ്ചരിച്ചു. ഇതില്‍ കൂടുതലൊക്കെ ഒരു മനുഷ്യന് ഒരായുഷ്ക്കാലത്ത് എന്താണ് ചെയ്യാനാവുക.
ഐസക്ക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റീനിനുo ഒപ്പം നിൽക്കുന്ന പ്രതിഭയായി സ്റ്റീഫൻ ഹോക്കിംഗ് മാറിയത് അത്ഭുതാവഹമായ മനക്കരുത്ത് കൊണ്ടു മാത്രമാണ് എന്ന് ഏലിയാസ് കൂട്ടിചേർത്തു.
തുടർന്ന് സംസാരിച്ച ശാസ്ത്രലേഖകനായ സാബു ജോസ് സ്റ്റീഫൻ ഹോക്കിഗിന്റെ സിദ്ധാന്തങ്ങൾ പരിചയപ്പെടുത്തി.
സാഹിത്യകാരൻ ബാലൻ വേങ്ങര തന്റെ പുറത്തിറങ്ങാനിരിക്കുന്ന  നോവലിലെ സ്റ്റീഫൻ ഹോക്കിംഗിന്റെ സ്വാധീനം വിശദമാക്കി.
അനുസ്മരണത്തെ തുടർന്ന് സ്റ്റീഫൻ ഹോക്കിഗിന്റെ ജീവിതത്തെ ആസ്പദമാക്കി ജെയിംസ് മാർഷ് സംവിധാനം ചെയ്ത "ദി തിയറി ഓഫ് എവരിതിംഗ്" എന്ന സിനിമ പ്രദർശനം നടന്നു. ചിത്രത്തിൽ സ്റ്റീഫന്റെ വേഷം കൈകാര്യം ചെയ്ത എഡ്ഡി റെഡ് മെയ്നിന്റെ അഭിനയം ഏറെ പ്രശംസപിടിച്ചുപറ്റി.
പരിപാടിയിൽ ഗ്രാൻമ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് വി. വേണുഗോപാൽ അദ്ധ്യക്ഷനായി. 
യുവ സമിതി സെക്രട്ടറി അജ്മൽ ബാസിൽ സ്വാഗതവും ജോ. സെക്രട്ടറി ആയിഷ ഹാമലി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *