വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ലോക ജല ദിനം വിവിധ പരിപാടികളോടെ ആചരിച്ചു
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ലോക ജല ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം കോ ഓർഡിനേറ്റർ റെവ. ഫാ. പോൾ കൂട്ടാല ഉൽഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ അദ്യക്ഷത വഹിച്ചു. ഇന്ത്യയിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ ജോസഫ് കിവി മുഖ്യ പ്രഭാഷണം നടത്തി. പ്രകൃതി വിഭവ സംരക്ഷണ വിഭാഗം കോ ഓർഡിനേറ്റർ എൻ. ജെ. ചാക്കോ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ കൺസൽറ്റന്റ് ജാൻസി, അസോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ.ജോസ്, റോബിൻ തോമസ്, ഫ്രാൻസിസ് പള്ളിക്കമാലിൽ, സിസ്റ്റർ ആനി ജോസ് എന്നിവർ സംസാരിച്ചും. ദീൻ ദയാൽ ഉപാദ്ധ്യയ ഗ്രാമീൺ കൗശല്യ യോജന, ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി എന്നീ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ജലസംരക്ഷണവുമായി ബന്ധപ്പെട്ട കലാപരിപാടികൾ അവതരിപ്പിച്ചു. തോമസ്, ജാൻസി, ശ്രുതി, അനഹ എന്നിവർ നേതൃത്വം നൽകി.






Leave a Reply