May 8, 2024

വടക്കനാട്ടെ കര്‍ഷക സമരം അവസാനിപ്പിക്കുവാന്‍ സംസ്ഥാന ജില്ലാ ഭരണാധികാരികള്‍ നടപടി സ്വീകരിക്കണം – ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

0

ആറ്  ദിവസമായി തുടരുന്ന വയനാട്ടിലെ മുഴുവന്‍ കര്‍ഷകരുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും, പൊതു പ്രവര്‍ത്തകരുടെയും പിന്തുണ നേടിയെടുത്ത വടക്കനാട്ടെ കര്‍ഷക സമരം അവസാനിപ്പിക്കുവാന്‍ സംസ്ഥാന ജില്ലാ  ഭരണാധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടിയേറ്റ് യോഗം ആവശ്യപ്പെട്ടു. വയനാട്ടിലെ മുഴുവന്‍ ജനങ്ങളും വന്യമൃഗ ശല്യത്തിന്‍റെ ഇരകളാണ്. ഈ സാഹചര്യത്തില്‍ ബഹു.വനം വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകരുടെ യോഗം വയനാട്ടില്‍ വിളിക്കുവാന്‍ തയ്യാറാകണം. 

വന്യമൃഗശല്യത്തിന് പരിഹാരം കാണുവാന്‍ മാറി മാറി വരുന്ന ഗവര്‍മെന്‍റുകള്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ചതാണ്‌ വന്യമൃഗശല്യം രൂക്ഷമാകുവാന്‍ കാരണമായത്. വടക്കനാട്ടെ കര്‍ഷകര്‍ നേരിടുന്ന ദുരിതതിന്‍റെ രൂക്ഷത മനസ്സിലാക്കുവാന്‍ നാളിതുവരെ സ്ഥലം സന്ദര്‍ശിക്കാത്ത ജില്ലാ കളക്ടറുടെ നടപടി ഖേദകരമാണ്. വയനാട്ടിലെ ജനങ്ങളുടെ യാത്രാ പ്രശ്നമടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഗവര്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ കലക്ടര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വയനാട്ടിലെ ജനപ്രതിനിധികള്‍ ഈ ഗുരുതരമായ വിഷയം ഗവര്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും പരിഹരിക്കുന്നതിലും നടത്തുന്ന ശ്രമങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.

ജില്ലാപ്രസിഡണ്ട് കെ.എ. ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. വിത്സണ്‍ നെടുംകൊമ്പില്‍, ലോറന്‍സ് കെ.ജെ., ജിനീഷ് ഇളംബാശ്ശേരി, സാബു ജോണ്‍, അഡ്വ.സജി വി.കെ., വി.എസ് ചാക്കോ, ജോര്‍ജ് ഊരാശ്ശേരി, കെ.എം. ജോസഫ്, പീറ്റര്‍ എം.പി. പൗലോസ്‌ കുരിശിങ്കല്‍, കുര്യാക്കോസ്‌ ടി.പി, സാബു സി.കെ., തോമസ്‌ ഇ.റ്റി. അഡ്വ.ജോര്‍ജ്ജ് വാതുപറമ്പില്‍, എ.പി. കുര്യാക്കോസ്‌, സുനില്‍ അഗസ്റ്റിന്‍, പി.സി. സെബാസ്റ്റ്യന്‍, ജോയി തോമസ്‌, തോമസ്‌ സ്റ്റീഫന്‍, തുടങ്ങിയര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *