May 8, 2024

മുളയിൽ മനോഹരങ്ങളായ കര കൗശല – വീട്ടുപയോഗ – അലങ്കാരവസ്തുക്കൾ നിർമ്മിച്ച് ശ്രദ്ധേയമാവുകയാണ് തവിഞ്ഞാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആദിമ മുളയുൽപ്പന്ന യൂണിറ്റ്.

0
Img 20180320 Wa0047 1
മുളയിൽ മനോഹരങ്ങളായ കര കൗശല – വീട്ടുപയോഗ – അലങ്കാരവസ്തുക്കൾ നിർമ്മിച്ച് ശ്രദ്ധേയമാവുകയാണ് തവിഞ്ഞാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആദിമ മുളയുൽപ്പന്ന യൂണിറ്റ്. വയനാട്ടിൽ സുലഭമായി ലഭിക്കുന്ന വിവിധയിനം മുളകൾ ഉപയോഗിച്ച് ഫോൺ സ്റ്റാൻഡ്, പെൻ സ്റ്റാൻഡ്, ടേബിൾ ലൈറ്റ്, പൂക്കൊട്ടകൾ, ആഭരണങ്ങൾ, തവി, സ്പൂൺ ഉൾപ്പെടയുള്ള വീട്ടുപകരണങ്ങൾ, ഡ്രൈ ഫ്ലവർ തുടങ്ങി വൈവിധ്യങ്ങളായ ഉൽപന്നങ്ങളാണ് ഈ യൂണിറ്റിൽ രൂപം കൊള്ളുന്നത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നിന്നും നേരിട്ടു പരിശീലനം നേടിയ 12 വനിതകളാണ് ഈ സംരംഭത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സംസ്ഥാന ബാംബൂ മിഷൻ മുളയുൽപ്പന്നയൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകി. ആദിമ മുളയുൽപ്പന്ന യൂണിറ്റിന്റെ ഔപചാരിക ഉൽഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ നിർവഹിച്ചു. മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം കോ ഓർഡിനേറ്റർ റെവ. ഫാ. പോൾ കൂട്ടാല അനുഗൃഹ പ്രഭാക്ഷണം നടത്തി. റെവ. ഫാ. ആന്റോ മാമ്പള്ളിൽ, വാർഡ് മെമ്പർ അരുൺ കുമാർ, ഫീൽഡ് കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ സംസാരിച്ചു. ആദിമ മുളയുൽപ്പന്ന യൂണിറ്റ്.പ്രവർത്തങ്ങൾക്ക് റോസ ജോസ് കുറിയേടത്ത്, സിലു  മേരി വിൻസെന്റ് എന്നിവർ നേതൃത്വം നൽകി വരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *