May 29, 2026

നീലഗിരി ജില്ലാ യൂത്ത്‌ലീഗ് സമ്മേളനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ഗൂഡല്ലൂര്‍: മുസ്ലിംലീഗ് എഴുപതാം വര്‍ഷികത്തിന്റെ ഭാഗമായി  'വര്‍ഗ്ഗീയത തിണ്ടാതെ എഴുപതിലും യുവതയുടെ ശബ്ദം ഈ മണ്ണിനും ജനതക്കും' എന്ന പ്രമേയുമായി നീലഗിരി ജില്ലാ മുസ്്‌ലിം യൂത്ത്ലീഗ് സമ്മേളനം നാളെ  ഗൂഡല്ലൂര്‍ എം.എ സലാം റാവുത്തര്‍ നഗറില്‍ നടക്കും. സമ്മേളനം ഉച്ചക്ക് 2  പാണക്കാട് സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യൂത്ത്‌ലീഗ് നിലഗിരി ജില്ലാ പ്രസിഡന്റ് അന്‍വര്‍ മടക്കല്‍ അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും.  തമിഴ്നാട് സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമാരായ എം.അബ്ദുറഹ്മാന്‍ എക്സ്് എം.പി, ഹംസ ഹാജി തിരുപ്പൂര്‍, മുസ്ലിം യൂത്ത്ലീഗ് ദേശീയ ട്രഷറര്‍ മുഹമ്മദ് യൂനസ് പള്ളപ്പട്ടി, സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി മില്ലത്ത് ഇസ്മായില്‍, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, ജന.സെക്രട്ടറി സി.എച്ച്.എം ഹനീഫ, മുസ്‌ലിംലീഗ്-യൂത്ത്‌ലീഗ് നേതാക്കളായ കെ ബാപ്പു ഹാജി, കുഞ്ഞാവ ഹാജി, കെ ആലി ഉപ്പട്ടി, മുഹമ്മദലി എന്ന കുട്ടിപ്പ, വട്ടക്കളരി ഹനീഫ, ശംസുദ്ദീന്‍ ബിദര്‍ക്കാട്, ജി.ജി.ടി മുഹമ്മദലി, നാസര്‍ ഹാജി ഒന്നാംമൈല്‍, കെ.പി ഫൈസല്‍,  മുഷ്താഖ് മാസ്റ്റര്‍, എസ്.എ റഷീദ് ദേവര്‍ഷോല സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *