May 3, 2024

വള്ളിയൂർക്കാവ് മഹോത്സവം ഉത്സവം പത്താംദിവസം : ജനസാഗരമായി വളളിയൂർക്കാവ്

0
Dsc 1061
വള്ളിയൂർക്കാവ് മഹോത്സവം ഉത്സവം പത്താംദിവസം പിന്നിടുമ്പോൾ
ജനസാഗരമായി വളളിയൂർക്കാവ്. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഒപ്പന വരവ് നാളെ. ഉത്സവം
സമാപദിനങ്ങളിലേക്ക് അടുത്തതോടെ കാവും പരിസരവും ജനസാഗരമായി.
ഇന്ന് മേൽശാന്തി ഒപ്പനകോപ്പ് കൊണ്ടുവരുവാൻ ചേരങ്കോട് ഇല്ലത്തേക്ക് പുറപ്പെട്ടു.
നാളെ മുതൽ താഴെക്കാവിൽ ഒപ്പന ദർശനവും നടക്കും.
വയനാടിന്റെ ദേശീയ മഹോത്സവമായ വള്ളിയൂർക്കാവ് മഹോത്സവം അതിന്റെ സമാപനത്തിലേക്ക് അടുക്കുംന്തോറും വയനാടിന്റെ വഴികളെല്ലാം വള്ളിയൂർക്കാവിലേക്ക് ഒഴുകുകയാണ്. നാളെ ഒപ്പന കോപ്പുകൂടി കാവിലെത്തുന്നതോടെ കാവും പരിസരവും ജനസാഗരമാവും. ഒപ്പന കോപ്പ് കൊണ്ട് വരാൻ ക്ഷേത്രം ശാന്തി ശ്രീജേഷ് നമ്പൂതിരി എടവക ചോരംങ്കോട്ട് ഇല്ലത്തേക്ക് ഇന്ന് പുറപ്പെട്ടു കഴിഞ്ഞു. നാളെ വൈക്കീട്ടോടെ ഒപ്പന കോപ്പുമായി ശ്രീജേഷ് നമ്പൂതിരി കാവിൽ തിരിച്ചെത്തു.ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശത്തിന്റെ നാനാദിക്കുകളിൽ നിന്നും ആയിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തി ചേരും. നാളെ മുതൽ ഒപ്പന കോപ്പ് ദർശിക്കാൻ ഭക്തർക്ക് താഴെ കാവിൽ സൗകര്യവുമുണ്ടാവും. അന്നപൂർണേശ്വരി ഹാളിൽ നടക്കുന്ന അന്നദാനത്തിനും ആയിരങ്ങൾ എത്തി ചേരുന്നു. ദിവസവും മേലെ കാവിലും താഴെ കാവിലും വ്യത്യസ്തങ്ങളായ കലാവിരുന്നും നടന്നു വരുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള എക്സിറ്റിബിഷൻ ട്രേഡ് ഫെയറും കാർണിവെല്ലുമെല്ലാം ഇതിനകം ഉണർന്നു കഴിഞ്ഞു.ഇനിയുള്ള നാല് ദിനരാത്രങ്ങൾ കാവും പരിസരവും ഉത്സവ ലഹരിയിലാവും
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *