September 3, 2026

പട്ടികവർഗ്ഗ കുടുംബക്കൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.

0
IMG-20180326-WA0204
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി നഗര സഭയിലെ  ഓടപ്പള്ളം ഡിവിഷന്റെ കുംബശ്രീ സംഗമം നടത്തി. സംഗമത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി നഗരസഭ അനുവദിച്ച ഡിവിഷനിലെ എസ്. ടി വിഭാഗത്തിൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണവും ,എസ് .ടി വിഭാഗത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ,മലയാളം ഡിക്ഷ്ണറി വിതരണവും നടത്തി.ചടങ്ങിൽ വെച്ച് ഡിവിഷനിലെ എ.ഡി .എസ് ,സി.ഡി.എസ് ഭാരവാഹികളെ അനുമോദിച്ചു. വയനാട് ജില്ലയിലെ മികച്ച മനുഷ്യാവകാശ മാധ്യമ പ്രവർത്തനത്തിനുള്ള മാറ്റൊലി പുരസ്കാരം നേടിയ ജയരാജ് ബത്തേരിയെ ആദരിച്ചു. ചടങ്ങിൽ ഡിവിഷൻ മെമ്പർ എം.സി ശരത് അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഉദ്ഘാടനനം നഗര സഭാ ചെയർമാൻ സി.കെ സഹദേവൻ നിർവ്വഹിച്ചു. കൗൺസിലർ സോബിൻ വർഗ്ഗീസ് ,സി . ഡി. എസ് ചെയർപേഴ്സൺ നീതു മനോജ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *