May 16, 2024

വടക്കനാട് അനിശ്ചിത കാല നിരാഹാരസമരം പത്താം ദിവസം: മന്ത്രിതല ചർച്ച നാളെ

0
Img 20180323 Wa0054
ജയരാജ് ബത്തേരി
     
      വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട്  വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പത്ത് ദിവസം പിന്നിടുമ്പോൾ വയനാട്ടിലെ സമരത്തിന്റെ ചരിത്രം മാറ്റി വടക്കനാട്. പത്ത് ദിവസമായി തുടരുന്ന നിരാഹാര സമരം ജന പിന്തുണ കൊണ്ട് വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരമായി മാറി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും , ജില്ലക്ക് പുറത്തു നിന്നുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് സമര പന്തലിലേക്ക് ഒഴുകിയെത്തിയത്.നൂറിലധികം പ്രകടനങ്ങൾ സമര പന്തലിൽ ഇതിനോടകം എത്തിക്കഴിഞ്ഞു. കേന്ദ്ര ,സംസ്ഥാന നേതാക്കളായ, പി.സി.തോമസ് ,വി.എം സുധീരൻ ,മന്ത്രി കടകം പള്ളി സുരേന്ദ്രൻ ,എം.ഐ ഷാനവാസ് എം.പി ,എം .എൽ .എ മാരായ ഐ.സി ബാലകൃഷ്ണൻ ,സി.കെ ശശീന്ദ്രൻ തുടങ്ങിയവരും സമര പന്തലിൽ എത്തിയിരുന്നു. മത മേലധ്യക്ഷൻമാർ, സംഘടനാ നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ സമരത്തിന് പിന്തുണയുമായി ദിനംപ്രതി എത്തുന്നു.
    
         എം.എൽ.എ മാരെയും ,ബദ്ധപ്പെട്ട ഉദ്യോഗസ്ഥരെയും ,സമര സമിതി നേതാക്കളെയും ഉൾപ്പെടുത്തി നാളെ ഉച്ചക്ക് വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ  നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചർച്ച നടക്കും. ഇതിനായി സമര സമിതി നേതാക്കളായ കരുണാകരൻ വെള്ളക്കട്ട് ,അഡ്വ.ബാബു ,യോഹന്നാൻ വർഗീസ് ,കെ .ടി കുര്യാക്കോസ് ,വിശ്വനാഥൻ ,ഫാദർ .ജോബി മുക്കാട്ടുകാവുങ്കൽ തുടങ്ങിയവർ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു.. ഈ ചർച്ചയിലൂടെ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വടക്കനാടുൾപ്പെട്ട വന്യജീവി ശല്യം നേരിടുന്ന വയനാട്ടിലെ കർഷകർ ..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *