May 1, 2026

എടമുണ്ട ആദിവാസി കോളനിയിൽ ഏകദിന ആരോഗ്യ നിയമ പഠന ക്യാമ്പ് സംഘടിപ്പിച്ചു.

0
IMG_20180327_164311
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിപ്പിൾ ഡിസബിലിറ്റിയുമായി സഹകരിച്ച് എടമുണ്ട ആദിവാസി കോളനിയിൽ ഏകദിന ആരോഗ്യ നിയമ  പഠന ക്യാമ്പ് സംഘടിപ്പിച്ചു. പഠന ക്യാമ്പ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ  ഫാ. ബിജോ കറുകപ്പള്ളിൽ ഉൽഘാടനം ചെയ്തു. ആദിവാസി നിയമ പഠന ക്യാമ്പിന് മാനന്തവാടി ലീഗൽ സർവീസ് അതോരിറ്റിയിലെ അഡ്വ. എൽബി മാത്യുവും , ആരോഗ്യ പഠന  ക്യാമ്പിന് മാനന്തവാടി സെന്റ്. ജോസഫ് ഹോസ്പിറ്റലിലെ സിസ്റ്റർ ഷിബിയും നേതൃത്വം നൽകി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രം ഓഫീസർ ജോസ്. പി.എ., കോ ഓർഡിനേറ്റർ ഷാജുമോൻ, മാനന്തവാടി ലീഗൽ സർവീസ് അതോരിറ്റി കോർഡിനേറ്റർ ബീന, ഫീൽഡ് കോ ഓർഡിനേറ്റർ  ഷൈനി ദേവസ്സ്യ എന്നിവർ ആരോഗ്യ നിയമ പഠന ക്യാമ്പിന് നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *