June 20, 2026

ഓൾകേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സിന്റെ ജില്ലാ സംഗമം ബുധനാഴ്ച സ്പെയിസ് പാർക്ക് ഓഡിറ്റോറിയത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സംഗമം നാളെ 
കല്പറ്റ: ഓൾകേരള ഡ്രൈവേഴ്സ്  ഫ്രീക്കേഴ്സിന്റെ (എ.കെ.ഡി.എഫ്.) ജില്ലാ സംഗമം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കല്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപം  ഹോട്ടൽ സ്പെയിസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ  മോട്ടോർ വെഹിക്കിൾ ഇൻസപെക്ടർ  എസ്.പി. ബിജുമോൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംഘടനയുടെ മൊബേൽ അപ്ലിക്കേഷൻ പുറത്തിറക്കും. ആറ്ുപേർ മാത്രമുണ്ടായിരുന്ന എ.കെ.ഡി.എഫിൽ ഇന്ന് വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലായി ഒന്നരലക്ഷത്തിലധികം അംഗങ്ങളുണ്ടെന്ന്  ഭാരവാഹികൾ പറഞ്ഞു. സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കല്പറ്റ ജി.എൽ.പി. സ്കൂളിലെ നിർധനരായ മൂന്ന് കുട്ടികളുടെ 2018-19 അധ്യായന വർഷത്തിലെ പഠനചെലവുകൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്. 
പി.വി. വിജേഷ്, വി.എം. പ്രദീപ്, പ്രബിൻ ഫിലിപ്പ് എന്നിവ് പത്രസമ്മേളനത്തിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *