April 29, 2024

ഡീസൽ വില വർദ്ധനവ്:ജെ.സി.ബി, ടിപ്പർ വാടക കൂട്ടാൻ തീരുമാനം. പതിനഞ്ച് ശതമാനം മുതൽ ഇരുപത് ശതമാനം വരെ ചാർജ്ജ് വർദ്ധിപ്പിക്കും.

0
ഡീസൽ വില വർദ്ധനവ് ജെ.സി.ബി, ടിപ്പർ വാടക കൂട്ടാൻ തീരുമാനം. പതിനഞ്ച് ശതമാനം മുതൽ ഇരുപത് ശതമാനം വരെ ചാർജ്ജ് വർദ്ധിപ്പിക്കാനാണ് കൺസ്ട്രഷൻ എക്യുപ്പ്മെന്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ തീരുമാനമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അനിയന്ത്രിതമായ ഇന്ധന വർദ്ധനവ്, നോട്ട് നിരോധനം, ജി.എസ്.ടി, സ്പെയർ പാർട്ട്സ് വർദ്ധന തുടങ്ങിയവ നിമിത്തം ഈ മേഖല തകർച്ചയിലേക്ക് നീങ്ങുകയാണ് ഇതിനെല്ലാം പുറമെ ജീവിത ചിലവും ഉടമകളെ സംബന്ധിച്ച് ഭാരിച്ച ചിലവുകളാണ് വരുത്തിവെക്കുന്നത് അത്തരമൊരു സാഹചര്യത്തിൽ ജെ.സി.ബി, ടിപ്പർ, ഹിറ്റാച്ചി തുടങ്ങിയവക്ക് ചാർജ്ജ് വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. അതു കൊണ്ട് തന്നെ ഏപ്രിൽ 1 മുതൽ പതിനഞ്ച് ശതമാനം മുതൽ ഇരുപത് ശതമാനം വരെ ചാർജ് വർദ്ധിപ്പിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദേവസ്യ മണികുറ്റി, സെക്രട്ടറി മജീദ് പൊഴുതന, ട്രഷറർ കെ.എസ്.അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *