April 29, 2024

മാനന്തവാടി മൈസൂർ ദേശീയ പാതയിലെ രാത്രി യാത്ര നിരോധനം 9 മണി വരെയാക്കി കുറക്കണമെന്ന് ടൂറിസ്റ്റ് ഹോം ഓണേഴ്സ് അസോസിയേഷൻ

0
മാനന്തവാടി മൈസൂർ ദേശീയ പാതയിലെ രാത്രി യാത്ര നിരോധനം 9 മണി വരെയാക്കി കുറക്കണമെന്ന്  ടൂറിസ്റ്റ് ഹോം ഓണേഴ്സ് അസോസിയേഷൻ മാനന്തവാടി താലുക്ക് കമ്മറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ ആവശ്യമുന്നയിച്ച് രണ്ട് ദിവസം ലോഡ്ജുകൾ അടച്ചിടുമെന്നും ഭാരവാഹികൾ
പൂട്ടിക്കിടക്കുന്ന ടൂറിസം സെന്ററുകളായ .പഴശ്ശി കുടീരം,തോൽപ്പെട്ടി വന്യജീവി സങ്കേതം ഏന്നിവ  തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മുൻസിപ്പാലിറ്റി സൈൻസ് പുതുകേണ്ട സമയത്ത് പലപ്പോഴും പൊലുഷൻസ് സർട്ടിഫിക്കറ്റ് കിട്ടാത്തത് കൊണ്ട് മുൻസിപ്പാലിറ്റി ലൈസൻസ് പുതുക്കാൻ കഴിയുന്നില്ല. കർണാടകത്തിൽ പഠനം വയനാട്ടിലെയും മറ്റ് ജില്ലകളിലേയും വിദ്യാർത്ഥിക്ക് യാത്ര നിരോധനം ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. രാത്രിയാത്ര നിരോധനം മാനന്തവാടിയിലെ ലോഡ്ജ് ഉടമകളെ പ്രതികൂലമായി ബാധികുകയാണെന്നും അതുകൊണ്ട് തന്നെ നിരോധനത്തിൽ ഇളവ് വരുത്തിയില്ലങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകേണ്ടി വരുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അലി ബ്രാൻ, അബ്ദുറഹ്മാൻ, ഗോവിന്ദ രാജ് തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *