October 2, 2026

പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കി.

0
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടിയാണ് ഇവ നല്‍കിയത്. വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര വയോജന പദ്ധതിയായ പുനര്‍ജനിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 340 വയോജനങ്ങള്‍ക്ക് കട്ടില്‍, പുതപ്പ് എന്നിവയും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. സി ടി ചാക്കോ സ്വാഗതവും സിന്ധു ഷിബു നന്ദിയും പറഞ്ഞു. പി എ ഇബ്രാഹിം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി പി ശ്രീകല, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഉഷ, സി ഡി എസ് ചെയര്‍പേഴ്സണ്‍ ജസ്സി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു….

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *