May 6, 2024

ക്രൈസ്തവ ഭവനങ്ങളിലും ദേവാലയങ്ങളിലും പെസഹാ ആചരണം

0
Img 20180329 084357 Burst2
     വലിയ ആഴ്ചയിലെ  പ്രധാന ദിവസങ്ങളിലൊന്നാണ് പെസഹ വ്യാഴം .ശിഷ്യൻമാരും ഒരുമിച്ചുള്ള യേശു ക്രിസ്തുവിന്റെ അന്ത്യാത്തഴത്തെയും വിശുദ്ധ കുർബാന സ്ഥാപനത്തെയും അനുസ്മരിച്ചാണ് സഭാ വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്. യഹൂദരുടെ പ്രധാന തിരുനാളുകളിലൊന്നാണ്  പെസഹ .കടന്നു പോകൽ എന്നാണിതിന്റെ  അർത്ഥം. ഈജിപ്തിന്റെ അടിമത്വത്തിലായിരുന്ന ഇസ്രയേൽ ജനത സ്വാതന്ത്ര്യം നേടി തേനും പാലും ഒഴുകുന്ന കാനാൻ ദേശത്തെക്കുള്ള യാത്രയെ അനുസ്മരിച്ചാണ് പഴയ നിയമത്തിൽ പെസഹ ആചരണം.  പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ എന്നും ഈ ദിവസം അറിയപ്പെടുന്നു. പെസഹ ആചരണത്തിനിടെ തന്റെ ശരീരവും രക്തവും നിത്യജീവന്റെ ഭക്ഷണമായി ജനങ്ങൾക്ക്  നൽകികൊണ്ട് യേശു  വിട ചൊല്ലിയെന്നും  കുർബ്ബാന  സ്ഥാപിച്ചുവെന്നുമാണ് വിശ്വാസം.   ഇതിന്റെ ഓർമ്മയായാണ് ഗോതമ്പ് അപ്പത്തെ  ക്രിസ്തുവിന്റെ   ശരീരമായും  വീഞ്ഞിനെ രക്തമായും കരുതി വിശുദ്ധ  കുർബ്ബാന സഭയിലെ ഏറ്റവും വലിയ ആരാധനയായത്. ഒരു നേതാവ് തന്റെ അണികൾക്ക് വേണ്ടിയും ഒരു ഭരണാധികാരി തന്റെ ജനങ്ങൾക്ക് വേണ്ടിയും , ഒരു ജീവനക്കാരൻ തനിക്ക് ശമ്പളം ലഭിക്കാനായി നികുതി ഒടുക്കുന്ന സാധാരണക്കാരന് വേണ്ടിയും ഇങ്ങനെ സ്വയം ഭക്ഷണമാകേണ്ടവനാണന്ന് എന്നാണ് നമുക്ക്      തിരിച്ചറിവുണ്ടാകുന്നത്?
ഗുരു-  ശിഷ്യബന്ധത്തിന്റെയും ജന്മി- കുടിയാൻ ബന്ധത്തിന്റെയും മുതലാളി – തൊഴിലാളി ബന്ധത്തിന്റെയും വലിയൊരു സോഷ്യലിസ്റ്റ് സന്ദേശം  ലോകത്തിന് നൽകിയ വിപ്ലവ പ്രവർത്തിയായിരുന്നു  പെസഹ  ആചരണത്തിനിടെ യേശു നടത്തിയ കാൽകഴുകൽ ശുശ്രൂഷ .ഗുരുവല്ല ശിഷ്യനാണ് വലിയവൻ, ഉടമയല്ല അടിമയാണ് വലിയവൻ, മുതലാളിയല്ല തൊഴിലാളിയാണ് വലിയവൻ, ഭരണാധികാരിയല്ല ജനമാണ് വലിയ വർ, തിരഞ്ഞെടുക്കപ്പെട്ടവൻ അല്ല വലിയവൻ തിരഞ്ഞെടുത്തവരാണ്  വലിയവർ എന്ന പുതിയ സന്ദേശം യേശു  ലോകത്തിന് കാണിച്ചു കൊടുത്താണ് പന്ത്രണ്ട് ശിഷ്യൻമാരുടെയും പാദങ്ങൾ കഴുകിയത്.പ്രതീകാത്മകമായി പെസഹാ വ്യാഴാഴ്ച വൈദികർ വിശ്വാസികളുടെ പാദങ്ങൾ കഴുകാറുണ്ട്.
 വർത്തമാന കാലഘട്ടത്തിൽ ഈ കാൽ കഴുകലിന് വലിയ പ്രാധാന്യമുണ്ട്. ഒരു നേതാവിന് തന്റെ  അണികളെ ഇങ്ങനെ ബഹു മാനിക്കാനാകുമോ?, ഒരു മുതലാളിക്ക് തന്റെ സ്ഥാപനത്തിലെ തൊഴിലാളിയെ ഇങ്ങനെ കണക്കാക്കനാകുമോ? ഒരു സർക്കാരുദ്യോഗസ്ഥന് ഓഫീസിൽ വരുന്ന സാധാരണക്കാരനാണ് വലിയവൻ എന്ന് കരുതി അവന് സേവനം ചെയ്യാനാകുമോ? ഒരു മതമേലധ്യക്ഷന് തന്റെ സമുദായത്തിലെ വിശ്വാസികളെ ഇങ്ങനെ കരുതാനാകുമോ? അങ്ങനെ, ഈ പറയുന്നവർ കരുതിയിരുന്നെങ്കിൽ സോഷ്യലിസം എന്നേ ഇവിടെ നടപ്പാകുമായിരുന്നു. ജനാധിപത്യം പൂവണിയുമായിരുന്നു. ഇരകൾ എന്ന പ്രയോഗം തന്നെയും ഇവിടെ ഉണ്ടാകുമായിരുന്നോ? അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അധർമ്മത്തിൽ നിന്നും ധർമ്മത്തിലേക്കും അനീതിയിൽ നിന്ന് നീതിയിലേക്കും തിന്മയിൽ നിന്ന് നന്മയിലേക്കും മരണത്തിൽ നിന്ന് ജീവനിലേക്കും ഉള്ള കടന്നു പോകലാണ് ഈ കാലഘട്ടത്തിൽ പെസഹ .
    ക്രൈസ്തവ ദേവാലയങ്ങളിലും  ഭവനങ്ങളിലും വിവിധ ചടങ്ങുകളോടെയാണ് പെസഹ ആചരിക്കുന്നത്. വീടുകളിൽ അപ്പം മുറിക്കൽ ചടങ്ങും നടക്കും.ഇതിനായി പാലു കാച്ചി പുളിപ്പില്ലാത്ത ഉണ്ടാക്കുന്ന തിരക്കിലാണ് വീട്ടമ്മമാർ ‘ .

Always prepare before you make a choice. There is so much info about dentistportmelbourne at https://www.dentistportmelbourne.com.au

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *