September 1, 2026

യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ നഗരസഭ കൗണ്‍സിലറുടെ വധഭീഷണിയെന്ന് പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: യൂത്ത്കോണ്‍ഗ്രസ് നേതാവിനെതിരെ നഗരസഭാ കൗണ്‍സിലര്‍ ഫോണില്‍ വധഭീഷണി മുഴക്കിയതായി പരാതി. കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിക്കെതിരെ നഗരസഭാ കൗണ്‍സിലര്‍ റാട്ടക്കൊല്ലി ദേവീ വിലാസത്തില്‍ ഡി രാജനാണ് ഫോണില്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി. സാലി ഇതു സംബന്ധിച്ച് കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. ഫോണ്‍ വിളിയുടെ ഓഡിയോ സി.ഡി സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 28ന് രാത്രി എട്ടരക്കാണ് രാജന്‍ തന്റെ ഫോണില്‍ നിന്നും വിളിച്ചത്. വളരെ മോശമായി ഫോണിലൂടെ സംസാരിച്ച തന്നെ കൊന്നു കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
 റാട്ടക്കൊല്ലിയില്‍ കുടുംബ സമേതം താമസിക്കുന്ന തനിക്ക് ഇയാളില്‍ നിന്നും നിരന്തരം ഭീഷണിയുള്ളതായും, രണ്ടാഴ്ച മുമ്പ് റാട്ടക്കൊല്ലി അമ്പലത്തിന് സമീപം ആളുകളുടെ മുമ്പില്‍ വെച്ച് തടഞ്ഞു നിര്‍ത്തുകയും, രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇയാളില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് താനും, കുടുംബവും കഴിയുതെന്നും, അതുകൊണ്ട് പൊലീസ് സംരക്ഷണം ആവശ്യമായി വന്നിരിക്കയാണ്. ബലാത്സംഗ കേസില്‍ ഉള്‍പ്പെടുത്തുമെന്നും മറ്റും ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും, സംഭവം സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി, ഡി.ജി.പി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *