October 3, 2026

കമ്പളക്കാട് സബ് പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമായി കമ്പളക്കാടിൽ സബ് പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നു. ബസ് സ്റ്റാൻഡിലെ മാവേലി സ്റ്റോറിനു സമീപം പ്രവർത്തിക്കുന്ന കമ്പളക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലാണ് സബ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുക. കമ്പളക്കാട്, കണിയാമ്പറ്റ, പള്ളിക്കുന്ന്, കോട്ടത്തറ, കരിങ്കുറ്റി, തെക്കുംതറ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ കമ്പളക്കാട് സബ് പോസ്റ്റ് ഓഫീസിന്റെ പരിധിയിൽ വരും. കല്പറ്റ  പോസ്റ്റ് ഓഫീസിനു കീഴിലായിരിക്കും കമ്പളക്കാട് സബ് പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം. 
ഡിപ്പാർട്ട്മെന്റ് പോസ്റ്റ് മാസ്റ്റർ, (ഒന്ന്), ജി.ഡി.എസ് മെയിൽ പാക്കർ (ഒന്ന്), ജി.ഡി.എസ്. മെയിൽ ഡെലിവറർ (രണ്ട്) എന്നിങ്ങനെ നാല് പേരുടെ സേവനങ്ങൾ ഇവിടെ ലഭിക്കും. വിവിധ ആവശ്യങ്ങൾക്കായി കൈനാട്ടിയിലെത്തേണ്ടി വരുന്ന ജനങ്ങൾക്ക് കമ്പളക്കാട് സബ് പോസ്റ്റ് ഓഫീസ്  വരുന്നത് ഏറെ ഉപകാരപ്രദമാകും. 31 ന് പ്രവർത്തനം ആരംഭിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *