May 6, 2024

കെ.ജി.എം.ഒ.യുടെ പ്രതിഷേധം ഫലംകണ്ടു: എസ്.പി.സി. ക്യാമ്പിൽ നിന്ന് ഡോ: രജത്ത് കുമാറിനെ പോലീസ് ഒഴിവാക്കി.

0
Img 20180401 Wa0355
കെ ജി എം ഒ യുടെ പരാതിയെ തുടർന്ന് വിവാദ പ്രഭാഷകൻ ഡോ. രജത് കുമാറിനെ    കണിയാമ്പറ്റയിൽ നാളെ മുതല്‍ ഏപ്രിൽ ആറു വരെ നടക്കുന്ന സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സമ്മർ  ക്യാമ്പിൽ   ക്ലാസ് എടുക്കുന്നതിൽ നിന്നും വിലക്കി . നിഷേധികളായ മാതാപിതാക്കളാണ് ഒാട്ടിസമുള്ള കുട്ടികൾ ജനിക്കാൻ കാരണമെന്നതടക്കമുള്ള വിവാദ പരാമർശളാണ് രജത്ത് കുമാർ നടത്തിയത് . മാതാപിതാക്കളെ അപമാനിക്കുകയും ജീൻസ് ഇട്ടുനടന്നാൽ പെൺകുട്ടികളിൽ വന്ധ്യത വരും എന്ന അശാസ്ത്രീയ വാദം പ്രസംഗിക്കുകയും ചെയ്ത വ്യക്തിയാണ് രജത്ത് കുമാർ എന്ന് കെ ജി എം ഒ എ പറയുന്നു.  തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം വ്യക്തികളെ ജില്ലയിലെ എസ്.പി.സി. വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ നിയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും കെ.ജി.എം.ഒ. ജില്ല ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് ക്ലാസെടുക്കുന്നതിൽ നിന്നും രജത്ത് കുമാറിനെ നീക്കിയതായി പോലീസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *