July 15, 2026

രാത്രായാത്രാ നിരോധനത്തിനെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

0
FB_IMG_1523024036884
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി -ബാവലി മൈസൂർ റോഡിലെ രാത്രിയാത്രാ നിരോധനം
മാനന്തവാടിമർച്ചന്റ്സ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്കടക്കുന്നതിന്റെ
ഭാഗമായി ഗാന്ധിപാർക്കിൽ  പ്രതിഷേധ സദസ് സംഘടിപ്പിച്ചു.  നിരോധനത്തിൽ ഇളവ്
വരുത്തുന്നതിനായി കർണാടകയിലെ പ്രമുഖ രാഷ്ടീയകക്ഷി നേതാക്കള കാണാനും
തീരുമാനിച്ചിട്ടുണ്ട്.  2008 മുതൽ മൈസൂർ ജില്ലാ കലക്ടർ ഏർപ്പെടുത്തിയ
ഗതാഗത നിരോധനം വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണ്.ബാവലി മുതൽ
ഉദ്ബുർ വരെയുള്ള 16 കിലോമീറ്റർ വനപാതയിലൂടെ വാഹനങ്ങൾ ഓടാൻ പാടില്ലഎന്നതാണ്ഉത്തരവ്.പ്രസ്തുതസമയത്തിൽ മാറ്റം വരുത്തി രാത്രി 9 മണിവരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  പ്രതിഷേധ സദസ്സ്
സംഘടിപ്പിച്ചത്. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്
ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, കടവത്ത്
മുഹമ്മദ്, ജേക്കബ് സെബാസ്റ്റ്യൻ, ജി.കെ. മാധവൻ, അഡ്വ.എൻ.കെ. വർഗീസ്, കെ.സെയ്ദ്, എം.ജി. ബിജു, കെ.എം. ഷിനോജ്, പി. സൂപ്പി, കമ്മന മോഹനൻ, സി.കുഞ്ഞബ്ദുള്ള, ജോസഫ് കളപ്പുര, ബാബു ഫിലിപ്പ്, പി.വി. മഹേഷ്, പി ഷിബി,എം.വി സുരേന്ദ്രൻ, ജോൺസൺ ജോൺ, എം.കെ.ശിഹാബുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.
രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഭാവിയിൽ സ്വീകരിക്കേണ്ട പ്രക്ഷോഭപരിപാടികൾ എന്തൊക്കെ വേണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശിക്കുന്നതിന്   വേണ്ടി ഗാന്ധി പാർക്കിൽ ബോക്സ് സ്ഥാപിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *