കേരളാ അക്കാദമി ഒാഫ് എൻജിനീയറിങ് വാർഷികം നടത്തി
മാനന്തവാടി ∙കേരളാ അക്കാദമി ഒാഫ് എൻജിനീയറിങ് മാനന്തവാടി ബ്രാഞ്ചിന്റെ
15–ാം വാർഷികം നഗരസഭാ ഉപാധ്യക്ഷ പ്രദീപ ശശി ഉദ്ഘാടനം ചെയ്തു. കൗൺസിലർ
റഷീദ് പടയൻ അധ്യക്ഷത വഹിച്ചു. രക്തദാനത്തിലൂടെ മാതൃകയായ നൗഷാദിനെ
ഡി.വൈ.എസ്പി. പ്രിൻസ് ഏബ്രഹാം ആദരിച്ചു. പൾസ് ജീവകാരുണ്യ നിധിയിൽ നിന്നുളള
ധനസഹായ വിതരണം പിടിഎ പ്രസിഡന്റ് പി.എം. ബെന്നി നിർവഹിച്ചു. കേരളാ
അക്കാദമി ഒാഫ് എൻജിനീയറിങ് മാനേജിങ് ഡയറക്ടർ ജേക്കബ് സി. വർക്കി,
പ്രിൻസിപ്പൽ ഗ്രേസി ജേക്കബ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ,
കെ.എം. ഷിനോജ്, രതീഷ്കുമാർ, മിധുൻ മാത്യു, എം.എസ്. അക്ഷയ് എന്നിവർ
പ്രസംഗിച്ചു.





Leave a Reply