May 1, 2026

നാടിന്റെ അഭിമാനതാരങ്ങള്‍ക്ക് മാനന്തവാടി നഗരസഭയുടെ സ്വീകരണം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ ദേശീയ ചാമ്പ്യന്‍മാരായ കേരള വുമണ്‍ അണ്ടര്‍ 23 ക്രിക്കറ്റ്
ടീം ക്യാപ്റ്റൻ മാനന്തവാടി  സ്വദേശിനി സജ്നാ സജീവനെയും മറ്റ്
കായികതാരങ്ങളെയും ഇന്ന് നഗരസഭയുടെ നേതൃത്വത്തിൽ ആദരിക്കും. ആദ്യമായാണ്
കേരള വനിതാ ക്രിക്കറ്റ് ടീം ദേശീയതലത്തില്‍ ബിസിസിഐയുടെ അഖിലേന്ത്യ
ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്‍മാരാകുന്നത്. മാനന്തവാടി നഗരസഭ ക്ഷേമകാര്യ
സ്ഥിരം കമ്മിറ്റി അധ്യക്ഷ  ശാരദാ സജീവന്‍റെയും മാനന്തവാടിയിലെ ഓട്ടോ
തൊഴിലാളികളായ സജീവന്‍റെയും മകളാണ്  സജ്ന. മാനന്തവാടി സ്വദേശിനി
മിന്നുമണിയും, മീനങ്ങാടി സ്വദേശിനി ദൃശ്യയും ടീം അംഗങ്ങളാണ്.
വയനാടിന്‍റെ അഭിമാനമുയർത്തിയ ക്രിക്കറ്റ് താരങ്ങളായ സജ്ന സജീവന്‍,
മിന്നുമണി, ദൃശ്യ എന്നിവരെയും, പവര്‍ലിഫ്റ്റിംഗില്‍ ഏഷ്യന്‍ വെങ്കല
മെഡല്‍ ജേതാവ് എം.എസ്.അമര്‍ത്യ, നാഷണല്‍ സിവില്‍ സര്‍വ്വീസ്
കായികമേളയില്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ ജേതാവായ കെ.എ.സിറാജ്, കേരള
വുമണ്‍ ക്രിക്കറ്റ് ടീം സഹപരിശീലകന്‍ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്
എന്നിവരെയും ഇന്ന് വൈകിട്ട് നാലിന്  ഗാന്ധിപാര്‍ക്കില്‍ വെച്ച്
ആദരിക്കും.  പരിപാടിയില്‍എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി.
ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്  സിനിമാതാരം
 അബുസലിം തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് നഗരസഭാ ഉപാധ്യക്ഷ  പ്രദീപ
ശശി, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. ബിജു, കടവത്ത് മുഹമ്മദ് എന്നിവര്‍
അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *