July 24, 2024

മുണ്ടേരി ജനോത്സവം ഏപ്രിൽ 16 മുതൽ 22 വരെ . ഉദ്ഘാടനം നാളെ

0
ശാസ്ത്ര സാഹിത്യ  പരിഷത്തിന്റെ അമ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  കൽപ്പറ്റ യൂണിറ്റ് സംഘടിപ്പിക്കുന്ന ജനോത്സവത്തിന് നാളെ തുടക്കമാവും..
ഏപ്രിൽ 16 മുതൽ 22 വരെയാണ് മുണ്ടേരി ജനോത്സവം..
പ്രാദേശിക കലാകാരന്മാരുടെ  കലാവിഷ്കാരത്തോടൊപ്പം ഒട്ടേറെ ശാസ്ത്ര ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 
മാലിന്യ സംസ്കരണo, 
ഊർജ സംരക്ഷണo, 
ജല സുരക്ഷ എന്നീ വിഷയങ്ങളിൽ ഓരോ ദിവസവും വിവിധ കേന്ദ്രങ്ങളിൽ ഡെമോൺസ്ട്രേഷൻ ക്ലാസ്സുകൾ ജനോത്സത്തിന്റെ ഭാഗമായി സംഘടിപ്പിക്കും…
സമാപന ദിവസമായ 22 ന് മുണ്ടേരി ടൗണിൽ എക്സിബിഷനുo കലാമേളയും സംഘടിപ്പിക്കും ..
നാളെ  വൈകീട്ട് 5.30ന് ജനോൽസവത്തിന്റെ ഭാഗമായുള്ള കുടുംബ സദസുകളുടെയും പഠന ക്ലാസുകളുടെയും ഉദ്ഘാടനം നടക്കും.
മുണ്ടേരി അടയ്ക്കാപുര പരിസരത്ത് നടക്കുന്ന ചടങ്ങിൽ നഗരസഭാ മുൻ വൈസ് ചെയർമാൻ . പി.പി. ആലി  ഉദ്ഘാടനം നിർവ്വഹിക്കും…
നഗരസഭാ കൗൺസിലർ
 വി.പി.ശോശാമ്മ    അധ്യക്ഷയായിരിക്കും.
പരിഷത് മുൻ ജില്ലാ പ്രസിഡന്റ് പി..സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.ശ്രീവൽസൻ എന്നിവർ ക്ലാസുകൾ നയിക്കും.
ജനോത്സവത്തിന്റെ വിജയത്തിന് മുഴുവൻ നാട്ടുകാരുടേയും   സുഹൃത്തുക്കളുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നതായി
എസ്. സി. ജോൺ 
(ചെയർമാൻ)
സി.കെ. ദിനേശൻ
(ജന: കൺവീനർ) എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *