May 4, 2024

റെയിൽവേ: ലോംഗ് മാർച്ചിൽ അണിചേരുമെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം

0
17-ന്  ബത്തേരിയിൽ നിന്നും കൽപറ്റയിലേക്ക് റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോംഗ് മാർച്ചിൽ സി.സി.എഫിന്റെ അംഗങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.വയനാടിന്റെ വികസന കാര്യത്തിൽ വലിയ കുതിച്ചു ചാട്ടത്തിന് നഞ്ചങ്കോട്-നിലമ്പൂർ റെയിൽപാത വഴിതെളിക്കും. സങ്കുചിത താത്പര്യങ്ങളുടേയും, കക്ഷിരാഷ്ട്രീയത്തിന്റെ വടംവലികളിലും പെട്ട് വയനാടിന്റെ വികസന പ്രവർത്തനങ്ങൾ നടക്കാതെ പോകുന്നെത് അംഗീകരിക്കാനാവില്ല. മറ്റ് പ്രദേശങ്ങളെല്ലാം വലിയ തോതിൽ വികസിക്കുമ്പോഴും വയനാട് അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ വളരെയേറെ പിറകിലാണെന്ന വസ്തുത എല്ലാവരേയും ലജ്ജിപ്പിക്കുന്നതാണ്. വയനാട്ടിലെ ടൂറിസം വികസനത്തിനും ചരക്ക് ഗതാഗതത്തിനും വലിയ സംഭാവന നല്കാൻ സാധിക്കുന്ന ഈ റെയിൽ പാത ലാഭകരമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് പരിശോധന നടത്തിയ ഇ.ശ്രീധരൻ  വെളിപ്പെടുത്തിയ സാഹചര്യത്തിൽ കേരള കേന്ദ്ര ഗവൺമെൻറുകൾ പാത പൂർത്തീകരിക്കാനാവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കണം. 
ലോംഗ് മാർച്ച് കടന്നു പോകുന്ന പ്രദേശങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ കൾച്ചറൽ ഫോറത്തിന്റെ മുഴുവൻ പ്രവർത്തകരും അതാത് പ്രദേശങ്ങളിൽ മാർച്ച് എത്തിച്ചേരുമ്പോൾ മാർച്ചിൽ അണിചേരണമെന്നും സി.സി.എഫ്. ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.ജില്ല ചെയർമാൻ സാലു അബ്രാഹം മേച്ചേരിൽ അധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടരി ജോസ് താഴത്തേൽ', ട്രഷറർ കെ.കെ.ജേക്കബ്, സെക്രട്ടരി ലോറൻസ് കല്ലോടിഫാ.ജോസ് കൊച്ചറയ്ക്കൽ, ഫാ.ബാബു മാപ്ലശ്ശേരി, ഷാജൻ മണിമല, പുഷ്പ ജോസഫ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *