May 3, 2024

വന്യമൃഗശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് ആർ.ബാലകൃഷ്ണപിള്ള

0
കേരള  കോൺഗ്രസ്‌  ബി.  ജില്ലാ  കൺവെൻഷൻ . 
സുൽത്താൻ  ബത്തേരി.  കേരള  കോൺഗ്രസ്‌  ബി യുടെ  ജില്ലാ  കൺവെൻഷൻ  ബത്തേരി  റീജൻസി  ഓഡിറ്റോറിയത്തിൽ  നടന്നു.  പാർട്ടി  ചെയർമാൻ  ആർ.  ബാലകൃഷ്ണപ്പിള്ള  ഉദ്ഘാടനം  ചെയ്തു.  
വയനാട്ടിലെ  വർധിച്ചുവരുന്ന  വന്യമൃഗശല്യം  പരിഹരിക്കേണ്ടതിന്റെയും  കർണാടക  സുൽത്താൻ  ബത്തേരി  രാത്രിയാത്രാ  നിരോധനം  അവസാനിപ്പിക്കേണ്ട തിന്റെയും  ആവശ്യകത  പ്രത്യേകം  എടുത്തു പറഞ്ഞ  അദ്ദേഹം  അതുമായി  ബന്ധപ്പെട്ട  പ്രവർത്തനങ്ങൾക്ക്  വേണ്ടി  പാർട്ടി  പ്രവർത്തകർ  മുൻകൈയെടുക്കാൻ  ആഹ്വാനം  ചെയ്തു.   
പാർട്ടി  ജില്ലാ  പ്രസിഡന്റ്‌  ഡോ.  ബെഞ്ചമിൻ  ഈശോ    അധ്യക്ഷത  വഹിച്ച  ചടങ്ങിൽ  ജില്ലാ സെക്രട്ടറി  പത്രോസ്   പ്രവർത്തന  റിപ്പോർട്ട്‌  അവതരിപ്പിച്ചു.   കർഷക യൂണിയൻ  പ്രസിഡന്റ്‌  പ്രദീപ്‌  രൂക്ഷമായ  വന്യമൃഗശല്യത്തിനെതിരെ  പ്രമേയം  അവതരിപ്പിച്ചു. 
നജീബ്  പാറക്കണ്ടി,  കെ.  ഭഗീരഥൻ,  ജോൺ മാസ്റ്റർ,  പി  ആർ.  പ്രകാശൻ  തുടങ്ങിയവർ  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *