May 3, 2024

കേരള ശാസ്ത്ര സാഹിത്യ പരിഷത് ജനകീയ ശാസ്ത്രമേള സംഘടിപ്പിക്കുന്നു

0
കേരള ശാസ്ത്ര സാഹിത്യ പരിഷത് അൻപത്തിയഞ്ചാം സംസ്ഥാന സമ്മേളനം മെയ് 11,12,13 തിയ്യതികളിൽ സുൽത്താൻബത്തേരിയിൽ നടക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 22 മുതൽ 30 വരെ വയനാട്  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ ശാസ്ത്രമേള സംഘടിപ്പിക്കുന്നു .
പുസ്തകോത്സവം,
സാംസ്കാരിക പ്രഭാഷണങ്ങൾ,
വർണോത്സവം, ജനോത്സവം,
ശാസ്ത്ര ക്ലാസുകൾ ,
പരിഷത് ഉൽപ്പന്നങ്ങളുടെ പ്രദർശനം,
നാടൻ കാലാവതരണം തുടങ്ങിയ വിവിധ പരിപാടികൾ ഇതാടനുബന്ധിച്ച് നടക്കും.
അടുക്കളയിലെ ഊർജ്ജസംരക്ഷണം, മാലിന്യ സംസ്കരണം, ജൈവവളനിർമാണം തുടങ്ങിയവയ്ക്കു ശാസ്ത്രീയവും ലളിതവും ചിലവുകുറഞ്ഞതുമായ മാർഗങ്ങൾ ശാസ്ത്രമേളയിൽ പൊതുജനങ്ങൾക്കായി പ്രത്യേകം പരിചയപ്പെടുത്തുന്നു .
സംവാദങ്ങൾ, നാടകാവതരണം, സിനിമ /ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി 
ഡോ. കെ.പി അരവിന്ദൻ,
പ്രൊഫസർ ടി .പി.
കുഞ്ഞിക്കണ്ണൻ,
പ്രൊഫ.കെ ബാലഗോപാലൻ,
കെ.ടി രാധാകൃഷ്ണൻ,
സി.പി. ഹരീന്ദ്രൻ 
പി.സുരേഷ്ബാബു,
കെ.ടി ശ്രീവത്സൻ
വി.പി ബാലചന്ദ്രൻ തുടങ്ങിയവർ വിവിധ കേന്ദ്രകളിൽ പ്രഭാഷണം നടത്തുo. 
ഏപ്രിൽ 22 ന് കൽപ്പറ്റ മുണ്ടേരി,
23 -കൊയിലേരി ,
24 -പഴയ വൈത്തിരി ,
25- പുൽപ്പള്ളി ,
26 -പള്ളിക്കുന്ന് , 
27-മേപ്പാടി മാനിവയൽ,
28, 29 തീയതികളിൽ ബീനാച്ചി എന്നിവിടങ്ങളിലായാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *