August 10, 2026

എന്റെ ഭാരതം സ്വര്‍ണ്ണിമ ഭാരതം-അഖില ഭാരത എക്‌സിബിഷന്‍ യാത്ര കല്‍പറ്റയില്‍ എത്തി

0
03-6
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:രാജയോഗ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ യൂത്ത് വിംഗ് നടത്തുന്ന അഖില ഭാരത എക്‌സിബിഷന്‍ ബസ് യാത്രയ്ക്ക് കല്‍പ്പറ്റ പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം സ്വീകരണം നല്‍കി.2017-ആഗസ്റ്റ്-12-ന് അന്താരാഷ്ട്ര യുവജന ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന്‍ ആരംഭിച്ച ബസ് യാത്ര ഇപ്പോള്‍ ഗുജറാത്ത്,മഹാരാഷ്ട്ര,കര്‍ണാടക എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച കല്‍പ്പറ്റയില്‍ എത്തിയത്.സ്വീകരണയോഗം കല്‍പ്പറ്റ വനിത സി.ഐ. സി.വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.ബ്രഹ്മകുമാരി ബി.കെ.ഷീജ അധ്യക്ഷത വഹിച്ചു.സെന്റര്‍ ഡയറക്ടര്‍ ബ്രഹ്മകുമാരി ബി.കെ.ഷീല സ്വാഗതം പറഞ്ഞു.പ്രൊഫസര്‍ ഇ.വി.സ്വാമിനാഥന്‍ യാത്രാ സന്ദേശം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *