May 5, 2024

സംസ്ഥാനസര്‍ക്കാരിന്റെ ശുചിത്വമിഷന്‍ പദ്ധതിയുടെ ഭാഗമായി ‘സീറോ വെയ്‌സ്റ്റ്’ നഗരമായി മാറാന്‍ കല്‍പ്പറ്റ നഗരസഭ

0
02 6
സംസ്ഥാനസര്‍ക്കാരിന്റെ ശുചിത്വമിഷന്‍ പദ്ധതിയുടെ ഭാഗമായി 'സീറോ വെയ്‌സ്റ്റ്' നഗരമായി മാറാന്‍ കല്‍പ്പറ്റ നഗരസഭ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ നഗരസഭയിലെ 12 വാര്‍ഡുകളില്‍ സീറോ വെയ്‌സ്റ്റ് പദ്ധതി ആറുമാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുത്. പദ്ധതിയുടെ ഭാഗമായി സീറോവെയ്‌സ്റ്റ് ഓണ്‍ഗ്രൗണ്ട് കാമ്പ്യയിന് നഗരസഭയില്‍ തുടക്കമായി. പദ്ധതി വിശദീകരിച്ചുകൊണ്ട് ശില്‍പശാലയും നടത്തി. 
പദ്ധതിയുടെ ഭാഗമായി ശരിയായ മാലിന്യ പരിപാലന സംസ്‌ക്കാരം വളര്‍ത്തിയെടുക്കും. മാലിന്യം വലിച്ചെറിയുന്ന സംവിധാനം പൂര്‍ണമായും ഒഴിവാക്കും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവമാലിന്യസംവിധാനങ്ങള്‍ സ്ഥാപിക്കുകയും ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന്‍ ഉറപ്പുവരുത്തുകയും ചെയ്യും. 
 നരസഭാകൗണ്‍സില്‍ യോഗം ചേര്‍ന്ന്‍ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന വാര്‍ഡുകള്‍ അടുത്ത ദിവസം തെരഞ്ഞെടുക്കും. പദ്ധതി നടപ്പാക്കുന്നതിന് ഓരോ വാര്‍ഡിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. തുടര്‍ന്ന് നഗരസഭാതലത്തില്‍ പദ്ധതിക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീം രൂപികരിക്കും. ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ പങ്കാളിത്തത്തോടെ വാര്‍ഡ്തല യോഗങ്ങള്‍ നടത്തി പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കും. കല്‍പ്പറ്റ നഗരസഭാഹാളില്‍ നടത്തിയ ശില്‍പശാലയില്‍ നഗരസഭചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷയായി. സംസ്ഥാന ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാജി ക്ലമന്റ് പദ്ധതി വിശദീകരിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മാളുകുട്ടി, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ എ കെ രാജേഷ്, രാജേന്ദ്രന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ അനൂപ്, സാജിയോ ജോസഫ്, നഗരസഭ വൈസ്‌ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍ എന്നിവരും   പി പി ആലി, വി ഹാരിസ്, കെ ടി ബാബു, പി വിനോദ് എന്നിവരുള്‍പ്പടെയുള്ള നഗരസഭാംഗങ്ങളും ശില്‍പ്പശാലയില്‍ പങ്കെടുത്തു സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *