May 6, 2024

കേരള യുക്തിവാദി സംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീനങ്ങാടിയിൽ പൊതുസമ്മേളനവും ആദരിക്കലും സംഘടിപ്പിച്ചു

0
Sunwdl14
മീനങ്ങാടി: കേരള യുക്തിവാദി സംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീനങ്ങാടിയിൽ പൊതുസമ്മേളനവും ആദരിക്കലും സംഘടിപ്പിച്ചു. ജില്ലയിലെ യുക്തിവാദി പ്രസ്ഥാനത്തിെൻറ സ്ഥാപകനേതാവും മികച്ച കർഷകനുമായ ചെണ്ടക്കുനി എം.ടി. ഒൗസേഫിനെയും സുവർണവിസ്മയം പുരസ്കാര നേടിയ മജീഷ്യൻ ശശി താഴത്തുവയലിനെയും ചടങ്ങിൽ ആദരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ ഉദ്ഘാടനം ചെയ്തു. യുക്തിവാദി സംഘം ജില്ല പ്രസിഡൻറ് എം. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം മുഖ്യപ്രഭാഷണവും ഉപഹാര സമർപ്പണവും നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ. വിനയൻ, രാജു ജോസഫ്, അഡ്വ. മനിത മൈത്രി, എം.ടി. ഔസേഫ്, ശശി താഴത്തുവയൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം. മുകുന്ദകുമാർ സ്വാഗതവും പി.പി. തോമസ് മാസ്​റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് ശശി താഴത്തുവയലിെൻറ മാജിക് അവതരണവും നടന്നു. പരിപാടിക്ക് മുന്നോടിയായി യുക്തിവാദി ജില്ല കമ്മിറ്റിയുടെ കുടുംബ സംഗമവും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *