June 1, 2026

ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ സമ്മേളനം നാളെ ചെമ്പ്ര ഹെറിറ്റേജില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ജില്ലാ സമ്മേളനം നാളെ ഉച്ചക്ക് മൂന്ന് മണിക്ക് ചെമ്പ്ര ഹെറിറ്റേജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സബ് ജഡ്ജ് കെ.പി സുനിത ഉദ്ഘാടനം ചെയ്യും. പി.ജെ ജോണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ജോസഫ് അമ്പാട്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉച്ചക്ക് 3 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി ലക്ഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. റിട്ടേ.ജഡ്ജി ലംബോദരന്‍ വയലാര്‍ മുഥ്യാതിഥിയായിരിക്കും. കെ കൈലാസ്‌നാഥ, അമീര്‍ ചാപ്പ, നജീബ് കാക്കാനാട്, ഇ മനീഷ് സംസംസരിക്കും. വാര്‍ത്താ സമ്മളനത്തില്‍ നജീബ് കാക്കനാട്, ജില്ലാ പ്രസിഡന്റ് പി.ജെ ജോണ്‍ മാസ്റ്റര്‍, സെക്രട്ടറി ജോസഫ് അമ്പാട്ട്, ഡോ.ബെഞ്ചമിന്‍ ഈശോ, സലീഷ് കല്‍പ്പറ്റ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *