August 8, 2026

മോട്ടോർ വാഹന വകുപ്പ് കൽപറ്റയിൽ ബുള്ളറ്റ് റാലി നടത്തി

0
02-9
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: 29-ാം മത് ദേശീയ  റോഡ് സുരക്ഷാ  വാരാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് കൽപറ്റയിൽ ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. ബത്തേരി ഹാർഡി സാഡിൽസ് ബുള്ളറ്റ് ക്ലബ്ബാണ് റാലിയിൽ പങ്കെടുത്തത്.നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി കഴിഞ്ഞ 8 – വർഷമായി ഇവർ റാലി നടത്തുന്നു. കലക്ടറേറ്റിൽ നിന്ന് ആരംഭിച്ച റാലി ആർ ടി ഒ വി സജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.ജോ. ആർ ടി ഒ സി.വി.എം  ഷെരീഫ് അധ്യക്ഷത വഹിച്ചു. എം.വി.ഐ.എസ്.പി.ബിജുമോൻ റോഡിൽ ബൈക്ക് യാത്ര എങ്ങിനെ എന്ന് വിശദീകരിച്ചു. എം.വി.ഐമാരായ ടി.പി. യൂസഫ്, എം.മനു, എസ്.ഐ.പി.സുദനൻ, എ എം വി ഐമാരായ എസ്.പി.അനൂപ്, എസ്.മുരുകേഷ് എന്നിവർ റാലിയെ നിയന്ത്രിച്ചു.എല്ലാ ബുള്ളറ്റുകളിലും റോഡ് സുരക്ഷാ സന്ദേശ ബോർഡുകളും പ്രദർശിപ്പിച്ചിരുന്നു. ബത്തേരി ഹാർഡി സാഡിൽസ് ബുള്ളറ്റ് ക്ലബ് ഭാരവാഹികളായ പി. ഷമീർ, കെ.സന്ധ്യ, എം. മനാഫ്.കെ. ഫൈസൽ എന്നിവരും റാലിയിൽ അണിനിരന്നു. റാലി ലക്കിടിയിൽ സമാപിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *