May 13, 2024

കാരാപ്പുഴ, പടിഞ്ഞാറത്തറ ഡാമുകളിലെ വെള്ളം,കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തണം: രാജീവ് യൂത്ത് ഫൗണ്ടേഷന്‍

0
കല്‍പ്പറ്റ: വയനാട്ടിലെ കാരാപ്പുഴ, പടിഞ്ഞാറത്തറ ഡാമുകളിലെ വെള്ളം ജില്ലയിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പദ്ധതി തയ്യാറാക്കി ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാതല ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ഫൗണ്ടേഷന്റെ ജില്ലാതല ചെയര്‍മാനായി എം എ ജോസഫിനെയും, ജനറല്‍ സെക്രട്ടറിയായി ബെന്നി വെട്ടിക്കലിനെയും, ചീഫ് കോര്‍ഡിനേറ്ററായി എന്‍ ടി മാത്യുവിനെയും ട്രഷററായി സി കെ രാജനെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാര്‍: സെയ്തലവി, കനകദാസ്, ശോഭനകുമാരി. സെക്രട്ടറി: സത്താന്‍ അലന്‍, ജാനമ്മ. ചാരിറ്റി കോര്‍ഡിനേറ്റര്‍ രോഹിത് ബോധിയാണ്. ആര്‍ട് കോര്‍ഡിനേറ്ററായി സുരേഷ് വെട്ടുകല്ലേലിനെയും തിരഞ്ഞെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *