September 3, 2026

ജി. വിജയന്‍ അനുസ്മരണം നടത്തി

0
vijayan
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജി. വിജയന്‍ അനുസ്മരണം നടത്തി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡി. ഷാജി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം. വേലായുധന്‍, നിര്‍മാണത്തൊഴിലാളി യൂണിയന്‍(സിഐടിയു) ജില്ലാ സെക്രട്ടറി എം. മധു, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, മോട്ടോര്‍ തൊഴിലാളി യൂണിയന്‍(എഐടിയുസി) ജില്ലാ സെക്രട്ടറി ടി. മണി,  മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. പ്രദീപന്‍, ജനറല്‍ സെക്രട്ടറി സി.കെ. വേലായുധന്‍, വൈസ് പ്രസിഡന്റ് കെ.പി. രാജു, ജി.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ഏപ്രില്‍ 14നു അന്തരിച്ച ജി. വിജയന്‍. തിരുവനന്തപുരം വെമ്പായം സ്വദേശിയായ അദ്ദേഹം കല്‍പ്പറ്റ എമിലിയിലായിരുന്നു സ്ഥിരതാമസം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *