September 1, 2026

കല്‍പ്പറ്റയില്‍ ഡിവൈഎഫ്‌ഐയുടെ 24 മണിക്കൂര്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധത്തിന് ആവേശതുടക്കം

0
02-11
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്രസര്‍ക്കാരിന്റെ യുവജനദ്രോഹ നയങ്ങള്‍ക്കെതിരെ കല്‍പ്പറ്റയില്‍ ഡിവൈഎഫ്‌ഐയുടെ 24 മണിക്കൂര്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധത്തിന് ആവേശതുടക്കം. രാജ്യവ്യാപകമായി നടക്കുന്ന യുവജന പ്രക്ഷോഭത്തിന്റെയും സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായാണ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലും പ്രതിഷേധം സംഘടിപ്പിച്ചത്.  നൂറുകണക്കിന്  യുവതി യുവാക്കളാണ് ഉപരോധസമരത്തില്‍ പങ്കാളികളായത്. 
രാവിലെ എട്ടിന് ഉപരോധം ആരംഭിച്ചു. ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍പിലെ പാതയോരത്ത് നിരനിരയായിരുന്നായിരുന്നു  പ്രതിഷേധം. തൊഴിലില്ലായ്മ പെരുകുമ്പോള്‍ ഉള്ള തൊഴിലും ഇല്ലാതാക്കുതിനെതിരെയും നിയമന നിരോധനത്തിനും കോര്‍പ്പറേറ്റ് സേവക്കെതിരെയും സ്ഥിരവരുമാനം ഇല്ലാതാക്കുന്നതിനെതിരെയും സമരത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ുന്നു. 
പകല്‍ 11ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ പി ഷിജു അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എന്‍ പ്രഭാകരന്‍, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ വി മോഹനന്‍, സിപിഐ എം ഏരിയാ സെക്രട്ടറി എം മധു എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ സംസാരിച്ചു.  ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടിന് ഉപരോധം സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *