പൈശാചികതയാണ് ആർഎസ്എസ്- ബി ജെ പി-ഫാസിസത്തെ തെരുവിൽ ചെറുക്കുക എന്ന മുദ്രാവാക്യവുമായി എസ് ഡി പി ഐ-എസ്.പി.ഓഫീസ് മാർച്ച് നടത്തി
കൽപറ്റ:പൈശാചികതയാണ് ആർഎസ്എസ്- ബി ജെ പി-ഫാസിസത്തെ തെരുവിൽ ചെറുക്കുക എന്ന മുദ്രാവാക്യവുമായി കോഴിക്കോട് നടത്താനിരുന്ന റാലിക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൽപറ്റ എസ്.പി.ഓഫീസിലേക്ക് മാർച്ച് നടത്തി. കൽപറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച്എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം കാജാ ഹുസൈൻ ഉദ്ഘാടനം ചെയ്തു.എസ്.പി.ഓഫീസ് പരിസരത്ത് ബാരിക്കേടുകൾ ഉയർത്തിപോലീസ് റാലി തടഞ്ഞു.തുടർന്ന് ജില്ലാ പ്രസിഡന്റ് പി.ആർ.കൃഷ്ണൻകുട്ടി , ജില്ലാ ജനറൽ സെക്രട്ടറി ഹംസ വാര്യായാട്, വൈസ് പ്രസിഡന്റുമാരായ ടി.നാസർ എന്നിവർ സംസാരിച്ചു. റാലിക്ക് കൽപറ്റ മണ്ഡലം പ്രസിഡന്റ് കെ.പി.സുബൈർ, സെക്രട്ടറി ആർ.കെ.ഷമീർ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഫസൽ റഹ്മാൻ, സെക്രട്ടറി ഷമീർ ജസ്സി എന്നിവർ നേതൃത്വം നൽകി






Leave a Reply