May 3, 2024

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി യമദൂതർ-സംഗീത നാടക ശില്പം

0
06 1 1
കൽപറ്റ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കേരളാ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ചിന്റെ സഹകരണത്തോടെ പച്ചിലക്കാട് യതി സ്ക്കൂൾ ഓഫ് ഇംഗ്ലീഷിലെ കുട്ടി കലാകാരന്മാർ ഈവർഷം അവതിരിപ്പിക്കുന്ന റോഡ് സുരക്ഷാ ബോധവത്ക്കരണ കലാപരിപാടിയാണ് യമദൂതർ.   വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ അതിൽ കൂടുതലും ഉൾപ്പെടുന്നത് യുവജനങ്ങൾ ഓടിക്കുന്ന ഇരുചക്ര വാഹനങ്ങളാന്നെതിനാൽ ഇരുചക്രവാഹനം ഉപയോഗിക്കുന്നവരെ കൂടുതലായി ബോധവത്ക്കരിക്കുക എന്ന ലക്ഷ്യമാണ് ഈ വർഷത്തെ യമദൂതർ എന്ന സംഗീത നാടക ശില്പം  ഉദ്ദേശിക്കുന്നത്. ജീവകാരുണ്യ സംഘടനയായ റെഡ്ക്രോസിന്റെ പ്രധാന ലക്ഷ്യമായ പ്രഥമ ശുശ്രൂഷയുടെ പാഠം എല്ലാവരിലേക്കും എത്തിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നു. കഴിഞ്ഞ 5 വർഷമായി തുടർച്ചയായി റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടി വയനാട് ജില്ലയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത് പച്ചിലക്കാട് യതി ഇംഗ്ലീഷ്  സ്ക്കൂളിലെ കുട്ടി കലാകാരന്മാരാണ്.നിയതി റൂഹ, കെ.എസ്.അനിൽ, പി.ലായ ഷിജു,  എസ്.കൃഷ്പ്രിയ, സാൽവോ സ്റ്റാനി ജോസ്, സാനിജിയോ ജോസ് പി.എസ്.അജൻ , ജിതിൻ ബിനോയി എന്നിവരാണ് ഈ കലാ പരിപാടി അവതരിപ്പിക്കുന്നത്. സ്ക്കൂൾ മാനേജരും റെഡ്ക്രോസ്  ജില്ലാ ചെയർമാനുമായ അഡ്വ.ജോർജ്വാത്തുപറമ്പിലാണ് ടീം മാനേജർ.കൽപറ്റ പഴയ ബസ്സ് സ്റ്റാൻഡിൽ നടത്തപ്പെട്ട ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ആർ ടി ഒ വി.സജിത്ത് ഉദ്ഘാടനം ചെയ്തു. എ എം വി ഐ എസ്.പി.അനൂപ് അധ്യക്ഷത വഹിച്ചു. എ എം വി ഐഎസ്.പി.മുരുകേഷ്, റെഡ് ക്രോസ് ഭാരവാഹികളായ എൻ.വി.അക്ബർ അലി, കെ. മനോജ് എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *