May 4, 2024

വികസനത്തിലേക്ക് ഒരു വാതായനം അടിത്തറയേകി കിഫ്ബി

0
Mndy Pump House
• ജില്ല യില്‍ 235 കോടി അനുവദിച്ചു
 അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്
ഫണ്ട് ബോര്‍ഡ് (കിഫ്ബി) ജില്ലയില്‍ 235.4 കോടി അനുവദിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ
പൊതുമരാമത്ത് (നിരത്തുകള്‍) വകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ക്കായി
182.16 കോടി രൂപയാണ് അനുവദിച്ചത്. കേരളാ റോഡ് ഫണ്ട് ബോര്‍ഡാണ് നിര്‍വഹണ
ഏജന്‍സി. ബിഎം ആന്റ് ബിസി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കല്‍പ്പറ്റ-വാരാമ്പറ്റ റോഡിന്
(17.725 കിലോമീറ്റര്‍) 56.66 കോടി രൂപയും മാനന്തവാടി-കൈതക്കല്‍ റോഡിന്
(10.4115 കിലോമീറ്റര്‍) 45.55 കോടിരൂപയുമാണ് വകയിരുത്തിയത്. കണിയാമ്പറ്റ-മീനങ്ങാടി
റോഡിന് 38.99 കോടി രൂപയും മേപ്പാടി-ചൂരല്‍മല റോഡിന് 40.96 കോടി രൂപയും
അനുവദിച്ചു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ തുടങ്ങി. കേരളാ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി നഗരസഭാ പരിധയിലേക്കും എടവക പഞ്ചായത്ത്
പരിധിയിലേക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി കിഫ്ബി 18 കോടി രൂപയാണ്
അനുവദിച്ചത്. നബാര്‍ഡിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പദ്ധതി ഫണ്ടില്ലെന്ന കാരണത്താല്‍
പാതിവഴിയില്‍ നിലയ്ക്കുമെന്ന ഘട്ടത്തില്‍ കിഫ്ബി ഏറ്റെടുക്കുകയായിരുന്നു.
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് കമ്മീഷന്‍ ചെയ്യുന്ന ഈ പദ്ധതി നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാവും. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന് ശക്തിപകരാന്‍ 15 കോടി രൂപയാണ് അനുവദിച്ചത്. ജി.വി.എച്ച് 
സ്.എ സ് കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ് മീനങ്ങാടി, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി
എന്നിവിടങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുകോടി വീതമാണ്
നീക്കിവെച്ചിരിക്കുന്നത്. കിറ്റ്‌കോയാണ് ഇതിന്റെ നിര്‍വഹണ ഏജന്‍സി. ഈ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.സര്‍ക്കാര്‍, എയ്ഡ ഡ് ഹൈ സ്‌കൂള്‍, ഹയര്‍സെ ക്കന്‍ഡറി, വൊക്കേഷനല്‍ ഹ യര്‍സെക്കന്‍ഡറി
സ്‌കൂളുകളില്‍ ലാപ്‌ടോപ്, പ്രൊജക്റ്ററുകള്‍, പ്രൊജക്റ്റര്‍ സ്‌ക്രീനുകള്‍, സ്പീക്കറുകള്‍,
അനുബന്ധ ഉപകരണങ്ങള്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി
ഫോര്‍ എ ജ്യുക്കേഷന്‍) വഴി നല്‍കി. കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തിന് 18.67 കോടിയാണ്
അനുവദിച്ചത്. പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങി. മുണ്ടേരി മരവയലില്‍
ജില്ലാ സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍കൈയെടുത്ത്
വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഭൂമി നിരപ്പാക്കല്‍, ഗാലറി, സിന്തറ്റിക് ട്രാക്ക്, ഡ്രെയിനേജ്, ഫെന്‍സിങ്, ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയ്ക്കായി 8,35,53,000 രൂപ വിനിയോഗിക്കും. പവലിയന്‍, ഹോസ്റ്റല്‍ ബ്ലോക്ക് പൊതു
വിശ്രമ മുറി, പാര്‍ക്കിങ് ഏരിയയും അനുബന്ധ പ്രവൃത്തികളും, ചുറ്റുമതില്‍, ഗേറ്റ്,
അഗ്നിരക്ഷാ സംവിധാനം, മ ഴ വെള്ളസംഭരണം, സോളാര്‍ സംവിധാനം എന്നിവ രണ്ടാം ഘട്ടത്തില്‍ ജില്ലാ സ്‌റ്റേഡിയത്തിലൊരുക്കും. 10,37,12,000 രൂപയാണ് ഇതിനു വകയിരുത്തിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റ റില്‍
ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് 1.57 കോടി അനുവദി ച്ചു. ബ്ലോക്ക് പഞ്ചായത്ത് ജില്ലാ
നിര്‍മിതികേന്ദ്രം വഴിയാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉപകരണങ്ങള്‍ ഉടന്‍
കേരള മെഡിക്കല്‍  സര്‍വീസ് കോര്‍പറേഷന്‍ മുഖേന ലഭ്യമാക്കും.
*192 കോടി യുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം
 ധനകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിഫ്ബി ജില്ലയില്‍ 192.06 കോടിയുടെ
പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഏപ്രില്‍ 25ന് ധനകാര്യവകുപ്പ് മന്ത്രി ഡോ.
ടി എം തോമസ് ഐ സ കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ എക്‌സിക്യൂട്ടീവ്
കമ്മിറ്റി യോഗത്തിലാണ് പൊതുവി ദ്യാഭ്യാസം, പൊതുമരാമത്ത്, കായിക-യുവജനക്ഷേമ
വകുപ്പുകളുടെ കീഴിലുള്ള വിവിധ പദ്ധതി കള്‍ക്ക് അംഗീകാരം നല്‍കിയത്. ജിഎ ച്ച്എ 
സ്എസ് കാക്കവയല്‍, ജിഎ ച്ച്എ സ്എ സ് വടുവന്‍ചാല്‍, ജിഎംഎ ച്ച്എ സ്എസ് വെള്ളമുണ്ട,
ജിവിഎ ച്ച്എ സ്എ സ് അമ്പലവയല്‍, ജിഎ ച്ച്എസ്എ സ് കാട്ടിക്കുളം, ജിഎച്ച്എ സ്എസ്
ആനപ്പാറ, ജിഎ ച്ച് എ സ്എസ് മേ പ്പാടി, ജിഎ ച്ച്എ സ്എ സ് മൂലങ്കാവ്, ജിഎ ച്ച്എ സ്എസ്
പനമരം എന്നിവിടങ്ങളില്‍ മൂന്നു കോടി രൂപ വീതമാണ് അനുവദിക്കുക. കിറ്റ്‌കോയാണ്
നിര്‍വഹണ ഏജന്‍സി. ബിഎം ആന്റ് ബിടി പ്രകാരം മാനന്തവാടി-പക്രംതളം റോഡ്
നവീകരണത്തിന് 16 കോടി രൂപ അനുവദിക്കും. ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരമാണ് ഈ തുക ഉപയോഗിച്ച് നന്നാക്കുക. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് നിര്‍വഹണ ഏജന്‍സി. ബീനാച്ചി-പനമരം റോഡ് നവീകരണത്തിന് 54.40 കോടി അനുവദിക്കും.
22.200 കിലോമീറ്റര്‍ ദൂരമാണിതിന്. മലയോര ഹൈവേ പ്രൊജക്റ്റിന്റെ കീഴില്‍ മാനന്തവാടി-കല്‍പ്പറ്റ
റോഡില്‍ തകര്‍ന്നുകിടക്കുന്ന 6.200 കിലോമീറ്റര്‍, കല്‍പ്പറ്റ ബൈപാസ്- 3.800
കിലോമീറ്റര്‍, കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂര്‍ റോഡില്‍ മൂന്നു കിലോമീറ്റര്‍ ദൂരം,
ചൂരല്‍മല-അരുണപ്പുഴ റോഡ്- 4.500 കിലോമീറ്റര്‍ ദൂരം നന്നാക്കാന്‍ 57.78 കോടിയുടെ
അംഗീകാരം നല്‍കി. കായിക-യുവജനക്ഷേമ വകുപ്പ് കല്‍പ്പറ്റയില്‍ നിര്‍മിക്കുന്ന ഓംകാരനാഥ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് 36.88 കോടി രൂപയും നല്‍കും. കിറ്റ്‌കോയെയാണ്
നിര്‍വഹണ ഏജന്‍സിയായി തെരഞ്ഞെടുത്തത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *