October 3, 2026

വടക്കനാട് സമരം: സംസ്ഥാന ഗവൺമെന്റ് ഉടൻ ഇടപെടണം -ജനാധിപത്യ കേരള കോൺഗ്രസ്

0
jkc
By ന്യൂസ് വയനാട് ബ്യൂറോ
വടക്കനാട് സമരം സംസ്ഥാന ഗവൺമെന്റ് ഉടൻ ഇടപെടണം -ജനാധിപത്യ കേരള കോൺഗ്രസ്     

 വടക്കനാട്ടെ വനിതകൾ ആരംഭിച്ച നിരാഹാര സമരം അവസാനപ്പിക്കാൻ സംസ്ഥാന ഗവൺമെന്റ്  അടിയന്തരമായി ഇടപെടണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡണ്ട് കെ.എ ആൻറണി ആവശ്യപ്പെട്ടു.സമരപന്തൽ സന്ദർശിച്ച് സമരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം .വയനാട്ടിലെ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണുന്നതിന് ആവശ്യമായ തുക ഉൾകൊള്ളിച്ചുകൊണ്ട് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുവാൻ കേന്ദ്രം തയാറകണം
     .സംസ്ഥാന ഗവൺമെൻറ്  സമര സമിതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും വടക്ക നാട്ട് കാട്ടു കൊമ്പനെ പിടികൂടി പ്രദേശത്ത് നിന്ന് മാറ്റുവാൻ നടപടി സ്വീകരിക്കുന്ന മെന്നും ആവശ്യപ്പെട്ടു. ബത്തേരി നിയോജക മണ്ഡല പ്രസിഡണ്ട് അഡ്വ.വി.കെ സജി, ജില്ലാ സെകട്ടറി വിൽസൺ നെടുകൊമ്പിൻ ,യൂത്ത്ഫ്രണ്ട് പ്രസിഡണ്ട് ജിനീഷ് എളമ്പാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. 
വയനാട്, കണ്ണൂർ, കോഴിക്കോട്ട് ജില്ലകളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് എതിരെ മെയ് 29 ന് കോഴിക്കോട്ട്  കലക്ടറേറ്റിനു മുമ്പിൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ്  ജോർജിന്റെ നേതൃത്വത്തിൻ  നടക്കുന്ന എകദിന ഉപവാസത്തിൻ ജില്ലയിൽ നിന്ന് 100 പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും തിരുമാനിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *