ഹർത്താൽ പരാജയപ്പെടുത്താൻ പോലീസ് പ്രകോപനമുണ്ടാക്കിയെന്ന് മുസ്ലിം ലീഗ്
മാനന്തവാടി: സമാധാനപരമായി യു.ഡി.എഫ് നടത്തിയ ഹർത്താലിൽ പോലീസ് അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
പോലീസിന്റെ ഭാഗത്തുള്ള അനാസ്ഥയും നിഷ്ക്രിയത്വവും പൊതുജനമദ്ധ്യത്തിൽ തുറന്ന് കാട്ടാനായി നടത്തിയ ഹർത്താൽ പരാജയപ്പെടുത്താനായാണ് പോലീസ് നീക്കങ്ങൾ നടത്തിയത്.
റോഡിൽ നിൽക്കുകയായിരുന്ന യു.ഡി.എഫ് പ്രവർത്തകരുടെ ഇടയിലേക്ക് പോലീസ് തള്ളികയറുകയും പ്രകോപനമുണ്ടാക്കുകയും ചെയ്തതി നെ തുടർന്ന്
ജനങ്ങൾ പോലീസിന് നേരെ തിരിയുമെന്ന് കണ്ട പോലീസ് മുഖം രക്ഷിക്കാനായി മനപൂർവം ലാത്തി വീശുകയാണ് ചെയ്തത്.
പ്രകോപനം സൃഷ്ടിച്ച് പോലീസിന് എതിരെയുള്ള ഹർത്താൽ പരാജയപ്പെടുത്താനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെടുത്തുകയാണ് നാട്ടുകാർ ചെയ്തതെന്നും നേതാക്കൾ പറഞ്ഞു.
നവദമ്പതികളുടെ കൊലപാതകികളെ പിടികൂടുന്നതിലുള്ളപോലീസ് അനാസ്ഥ തുടർന്നാൽ തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് യു ഡി എഫ് നേതൃത്വം നൽകുമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ നിസാർ അഹമ്മദ് ജനറൽ സിക്രട്ടറി പി .കെ. അസ്മത്ത് ,പടയൻ അബ്ദുള്ള, കെ എം അബ്ദുള്ള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു





Leave a Reply