August 14, 2026

അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കും:മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: റോഡ് സുരക്ഷ ബില്‍ രാജ്യസഭയില്‍ പാസാക്കി മേട്ടോര്‍ വ്യവസായ മേഖലയേ തകര്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെയും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെ തിരെയും അഖിലേന്ത്യ തലത്തില്‍ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി വൈത്തിരി തലൂക്ക് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ ജൂലൈ 30ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. കെ സുഗതന്‍, ടി മണി, സാലിറാട്ടക്കൊല്ലി, സഹദേവന്‍, രാമചന്ദ്രന്‍, അഷറഫ് തരിയോട്,മോഹനന്‍ കണിയാമ്പറ്റ, മുജീബ്, ബിനീഷ്, റിയാസ്,നാസര്‍ ,ആന്റണി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *