August 14, 2026

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20180728-WA0113
By ന്യൂസ് വയനാട് ബ്യൂറോ
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ബി.ആര്‍.സിക്കു കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കാഴ്ച, ശ്രവണ, അസ്ഥി വൈകല്യ വിഭാഗത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രതിഭാ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി വിദഗ്ധന്‍ അരു ടി.പി, അസ്ഥിരോഗ വിദഗ്ധന്‍ അശ്വിന്‍ എന്‍ എിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ബ്ലോക്ക് പ്രോഗാം ഓഫീസര്‍ കെ. സത്യന്‍, എച്ച്.എം ഫോറം സെക്രട്ടറി പി. ഷാജന്‍ മാസ്റ്റര്‍, ബി.ആര്‍.സി ട്രെയിനര്‍ എം പ്രദീപന്‍, റിസോഴ്‌സ് ടീച്ചര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *