August 17, 2026

ബത്തേരി താലൂക്കിനെയും മഴക്കെടുതി ബാധിച്ചു: വയനാട്ടിൽ ഇരുനൂറോളം ക്യാമ്പുകളിൽ കാൽ ലക്ഷം പേർ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കനത്ത മഴയിൽ വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷമായി. ഓരോ ദിവസവും പുതിയതായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയാണ്. ഇതു വരെ മഴക്കെടുതി ബാധിക്കാത്ത  ബത്തേരി താലൂക്കിൽ പുതിയ 22 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.  നൂറ് കണക്കിന് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി .ഇതോടെ വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 197 ആയി. കാൽ ലക്ഷം പേരാണ് ക്യാമ്പിലുള്ളത്. മാനന്തവാടി  തലപ്പുഴ കമ്പി പാലത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ  പോളിടെക്നിക് വിദ്യാർത്ഥിയെ ഇതുവരെ കണ്ടെത്താനായില്ല. മാനന്തവാടി പിലാക്കാവ് മണിയംകുന്നിലും കെട്ടിയൂർ അമ്പായത്തോടും പൊഴുതന കുറിച്ചർ മലയിലും ഉരുൾ പൊട്ടൽ ഉണ്ടായി. നിരവധി സ്ഥലങ്ങൾ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ജനജീവിതം ദുസ്സഹമായി. ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങി.  160 അംഗ സേനയും ഫയർഫോഴ്സും നൂറ് കണക്കിന്   സർക്കാർ ജീവനക്കാരും  ആയിര കണക്കിന്   സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി വരുന്നു. കെ.എസ്. ആർ.ടി.സി. ഉൾപ്പടെ ബസുകൾ സർവ്വീസ് നിർത്തി.റോഡിൽ വെള്ളം കയറി വടക്കേവയനാട് പൂർണ്ണമായും ഒറ്റപ്പെട്ടു . ഇന്ധന ക്ഷാമം പരിഹരിക്കാൻ എണ്ണ ടാങ്കറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ശ്രമം തുടങ്ങി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ക്യാമ്പുകിലേക്ക് എത്തിക്കുകയാണ്. കാരാപ്പുഴയിലെയും ബാണാസുരയിലെ ഡാമുകളുടെ ഷട്ടർ ഉയർത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *