August 14, 2026

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അവാര്‍ഡ് വിതരണം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ

        കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ഡിവിഷണല്‍ ഓഫീസിന്റെ
ആഭിമുഖ്യത്തില്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷക തൊഴിലാളികളുടെ
മക്കള്‍ക്ക് 2018 ലെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി. പരീക്ഷയില്‍
ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയ 743 കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്,
വിവാഹാനുകൂല്യം തുടങ്ങിയവ വിതരണം ചെയ്തു.  സി.കെ.ശശീന്ദ്രന്‍
എം.എല്‍.എയുടെ സാന്നിധ്യത്തിലാണ്  ആനുകൂല്യം വിതരണം ചെയ്തത്.  ക്ഷേമനിധി
വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വിവിധ സംഘടനാ
പ്രതിനിധികളായ വി.ബാവ, ടി.ജെ. ചാക്കോച്ചന്‍, പി.ആര്‍. സുരേഷ്, ഇസ്മയില്‍,
സൈനബ സൂപ്പി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *