April 19, 2024

മഴക്കെടുതി : ടെക്‌നിക്കല്‍ ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു

0
Task Force
മഴക്കെടുതി 
ടെക്‌നിക്കല്‍ ടാസ്‌ക് ഫോഴ്‌സ്  രൂപികരിച്ചു.
    മണ്‍സൂണ്‍ മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ എസ്റ്റിമേഷന്‍ നടത്തുന്നതിനായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ടെക്‌നിക്കല്‍ ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു. പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ടെക്‌നിക്കല്‍ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുക. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ നേതൃത്വത്തിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. സെപ്റ്റംബര്‍ 7,8 തിയതികളില്‍ അതാത് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍, തൊഴുത്ത്, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍  സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുടെ  എസ്റ്റിമേഷന്‍ നടത്തും. കൂടാതെ വെള്ളംകയറി കേടുവന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍,  ഗൃഹോപകരണങ്ങള്‍ എന്നിവ നന്നാക്കുന്നതിന്  പഞ്ചായത്തുതലത്തില്‍ പ്രത്യേക വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും.  നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍, പൊതുമരാമത്ത് ,റോഡ്‌സ്, കെട്ടിടം, പാലം, ഇലക്ട്രിക്കല്‍, ജലവിഭവം, മൈനര്‍ ഇറിഗേഷന്‍,എല്‍.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളിലെ എന്‍ജിനീയര്‍മാര്‍, ജില്ലയിലെ മുഴുവന്‍ പോളിടെക്‌നിക്ക്, ഐടിഐ എന്നിവിടങ്ങളിലെ  വിദഗ്ദ്ധര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.  യോഗത്തില്‍ ജീവന്‍ ജോണ്‍സ് , കെ ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *