April 20, 2024

എലിപ്പനിക്കെതിരെ വയനാട് ജില്ലാതല കാംപെയിന്‍ സെപ്തംബര്‍ നാലിന്

0
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സെപ്തംബര്‍ നാലിന് ജില്ലയില്‍ എലിപനിക്കെതിരെ ബോധവല്‍കരണ കാംപെയിന്‍ നടത്തും.  വെള്ളപ്പൊക്കത്തിനു ശേഷം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാംപെയിന്‍. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.   ആഗസ്ത് മാസത്തില്‍ 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. വെള്ളപ്പൊക്കംമൂലം മലിനമായ വീടുകളും പരിസരവും വൃത്തിയാക്കുന്നവര്‍ക്ക് എലിപ്പനി പിടിപെടാന്‍ സാധ്യതയേറെയാണ്.  ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ശുചീകരണത്തിലും ഏര്‍പ്പെടുന്നവര്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടറും ആരോഗ്യവകുപ്പും അറിയിച്ചു. എലിപനി പ്രതിരോധ മരുന്നുകള്‍ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *