കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി.
പുൽപ്പള്ളി:
കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ് കാണാതായ തോണിക്കാരന്റെ മൃതദേഹം കണ്ടെത്തി .
പെരിക്കല്ലൂർ താന പുരക്കൽ ജോർജിന്റെ മകൻ ജീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബൈരൻകുപ്പകടവിൽ രാവിലെയാണ് ജീഷി (35)നെ കാണാതായത്.പെരിക്കല്ലൂരിൽ നിന്ന് ബൈരൻ കുപ്പയിലേക്ക് തോണി തുഴഞ്ഞ് വരവെ പുഴയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ബൈരൻകുപ്പ മദ്രസയിലേക്ക് കുട്ടികളുമായി വരികയായിരുന്നു . ഫയർഫോഴ്സും നാട്ടുകാരും തോണിക്കടത്തുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ് ജീഷിൻ.





Leave a Reply