May 19, 2024

ദുരിതാശ്വാസം : കേരളം രാജ്യത്തിന് മാതൃക – കാന്തപുരം

0
Wayanad Sys Santhwanam Kanthapuram
*എസ് വൈ എസ് സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിച്ചു

 കല്‍പ്പറ്റ :  പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവരെ ജാതി  മതരാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം ചേര്‍ത്തു പിടിച്ച മലയാളികള്‍  രാജ്യത്തിനു തന്നെ മാതൃകയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി  കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു . പേമാരിയിലും ഉരുള്‍പൊട്ടലിലും സഹജീവികള്‍ക്കായി സ്വയം സുരക്ഷപോലും മറന്ന് സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ നടത്തിയ എസ് വൈ എസ്  സാന്ത്വനം വളണ്ടിയര്‍മാരെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മഹാ ദുരന്തത്തില്‍ നമ്മള്‍ എല്ലാവരും ഒന്നിച്ചു നിന്ന് ദുരിതബാധിതരെ സഹായിച്ചു. ഈ പ്രളയക്കെടുതിയെ അതിജീവിക്കാനും നമുക്ക് കഴിയണം. അനാവശ്യമായ ആക്ഷേപങ്ങളും സങ്കുചിത താല്‍പര്യങ്ങളും ഉണ്ടാവരുത്. ലോകത്തുള്ള മുഴുവന്‍ മലയാളികളും കേരളത്തെ സ്‌നേഹിക്കുന്ന മറ്റുള്ളവരും പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ നമ്മെ സഹായിക്കുന്നുണ്ട്. ഈ പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട ഒരു മനുഷ്യനും തണലില്ലാതെ പോകരുത്.നമ്മള്‍ ഒന്നിച്ചു നിന്നാല്‍ അത് സാധിക്കും. മുസ്‌ലിം ജമാഅത്തും എസ് വൈ എസും ആയിരം വീടുകള്‍ നവീകരിക്കും.മറ്റു കഴിയുന്ന മുഴുവന്‍ സഹായവും ചെയ്യും. ദുരിത ബാധിത പ്രദേശങ്ങളില്‍ സേവനം ചെയ്ത 680 വളണ്ടിയര്‍മാരെ കാന്തപുരം അനുമോദിച്ചു.ഇനിയും ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സേവനം ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞ കാന്തപുരം വളണ്ടിയര്‍മാര്‍ക്ക് ചൊല്ലിക്കൊടുത്തു. ദുരിത ബാധിത മേഖലകളില്‍  കാന്തപുരം സന്ദര്‍ശനം നടത്തി. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പി  ഹസന്‍ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു.എം അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍ , എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍,സംസ്ഥാന സെക്രട്ടറി എസ് ഷറഫുദ്ദീന്‍, കെ ഒ അഹ്മദ് കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, എം മുഹമ്മദലി മാസ്റ്റര്‍, കെ കെ മുഹമ്മദലി ഫൈസി, ഷമീര്‍ ബാഖവി, അബ്ദുല്‍ ഗഫൂര്‍ സഖാഫി, മുഹമ്മദ് സഖാഫി ചെറുവേരി,അലവി സഅദി,നൗഷാദ് കണ്ണോത്ത് മല, സുലൈമാന്‍ സഅദി വെള്ളമുണ്ട പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *