June 13, 2026

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി
കത്തീഡ്രലിന്റെ കീഴിലുള്ള മണിവയല്‍ മോര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍ പരുമല
മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും
(വ്യാഴം, വെള്ളി) നടത്തപ്പെടുമെന്ന് ഫാ. മിഖായേല്‍ ജേക്കബ്
പുല്യാട്ടേല്‍, ട്രസ്റ്റി ജോസ് ചക്കാലക്കല്‍, സെക്രട്ടറി ബാബു പുളിനാട്ട് എന്നിവർ അറിയിച്ചു. 
. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത
സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് പ്രധാന കാര്‍മ്മികത്വം വഹിക്കും. ഒന്നിന്
5.30ന് കൊടി ഉയര്‍ത്തല്‍, 6.00ന് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം,
6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.30ന് സണ്ടേ സ്‌കൂള്‍ വാര്‍ഷികം. പ്രധാന
തിരുനാള്‍ ദിനമായ രണ്ടിന് 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.30ന് വിശുദ്ധ
കുര്‍ബ്ബാന, പ്രസംഗം, 10.30ന് തരിവാരംകുന്ന് കുരിശിങ്കലേക്ക് പ്രദക്ഷിണം,
ആശീര്‍വാദം, നേര്‍ച്ച, പൊതുസദ്യ, കൊടിയിറക്കല്‍ എന്നിവയോട് പെരുന്നാള്‍
സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കത്തീഡ്രല്‍ വികാരി ജോര്‍ജ്ജ്
മനയത്ത് കോര്‍ എപ്പിസ്‌കോപ്പ, ഫാ. വിപിന്‍ കുരുമോളത്ത്, ഫാ. അതുല്‍
കുമ്പളംപുഴയില്‍ നേതൃത്വം നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news